Friday, October 22, 2021
HomeEdiotrs Pickലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ താലിബാന്‍ നേതാവും

ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ താലിബാന്‍ നേതാവും

ടൈം മാഗസിന്‍ തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ താലിബാന്‍ സ്ഥാപക അംഗം മുല്ല അബ്ദുല്‍ ഗനി ബറദാറും. ഇന്ത്യയില്‍ നിന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി, പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജി, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

1994ല്‍ താലിബാന്‍ രൂപീകരിക്കുമ്പോള്‍ മുല്ലാ ഉമറിന്റെ അടുത്ത അനുയായി ആയിരുന്നു മുല്ല ബറദാര്‍. ഒരേ സമയം സൈനിക നേതാവും മതപണ്ഡിതനും കൂടിയാണ് അദ്ദേഹം.

അഫ്ഗാനില്‍ താലിബാനെ അധികാരത്തിലേക്ക് നയിച്ച യുഎസ് സൈനിക പിന്മാറ്റത്തിന് അണിയറയില്‍ നിന്നുള്ള ചരട് വലികള്‍ക്ക് നേതൃത്വം നല്‍കിയത് മുല്ലാ ബറദാര്‍ ആയിരുന്നു. ഖത്തറില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള കക്ഷികളുമായി ചര്‍ച്ച നടന്നത് താലിബാന്‍ ദോഹ പൊളിറ്റിക്കല്‍ ഓഫിസ് മേധാവിയായിരുന്ന മുല്ല ബറദാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു.

താലിബാന്‍ മുന്നേറ്റത്തില്‍ പല സുപ്രധാന തീരുമാനങ്ങളും എടുത്തത് മുല്ലാ ബറദാര്‍ ആണെന്ന് പറയപ്പെടുന്നു. മുന്‍ സര്‍ക്കാറിലെ അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കല്‍, രക്തച്ചൊരിച്ചില്‍ ഇല്ലാതെ കാബൂള്‍ പിടിക്കല്‍, ചൈന, പാകിസ്താന്‍ ഉള്‍പ്പെടെ അയല്‍ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കല്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.

താലിബാന്‍ രൂപീകരിച്ച ഇടക്കാല സര്‍ക്കാരില്‍ ഉപ പ്രധാനമന്ത്രി ആണ് മുല്ലാ ബറദാര്‍. അധികമൊന്നും പൊതു പ്രസ്താവനകളോ അഭിമുഖങ്ങളോ നല്‍കാത്ത കൂടുതലും അണിയറയില്‍ ചരട് വലികള്‍ നടത്തി അമേരിക്കയെ അഫ്ഗാനില്‍ നിന്ന് പുറത്താക്കിയ മുല്ലാ ബറദാറിന് താലിബാന്‍ സര്‍ക്കാരിനെ വിജയകരമായി മുന്നോട്ട് നയിക്കാനാവുമോ എന്നതാണ് ചോദ്യമെന്ന് ടൈം മാഗസിനില്‍ അദ്ദേഹത്തിന്റെ പ്രൊഫൈല്‍ തയ്യാറാക്കിയ പാകിസ്താന്‍ മാധ്യമ പ്രവര്‍ത്തകന്‍ അഹ്‌മദ് റാഷിദ് പറയുന്നു.

Most Popular