Saturday, October 23, 2021
HomeNewsInternationalതാലിബാന്‍ പട കാബൂളിലേക്ക്; വിദേശ എംബസികള്‍ ഒഴിപ്പിക്കുന്നു

താലിബാന്‍ പട കാബൂളിലേക്ക്; വിദേശ എംബസികള്‍ ഒഴിപ്പിക്കുന്നു

കാബൂള്‍: അഫ്ഗാനിസ്താനിലെ പ്രധാന പ്രവിശ്യകള്‍ മുഴുവന്‍ കീഴടക്കിയ താലിബാന്‍ പട തലസ്ഥാനമായ കാബൂളിലേക്ക് അടുക്കുന്നു. ഹീറത്തും കാന്തഹാറും കീഴടക്കി മണിക്കൂറുകള്‍ക്കകം ഖലത്, തെരന്‍കോട്ട്, പുല്‍ ഇ ആലം, ഫെറൂസ് കോഹ്, ഖല ഇ നൗ, ലശ്കര്‍ ഗാ നഗരങ്ങളും താലിബാന്‍ അധീനതയിലാക്കി. ഇതിനകം 18 പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ നിയന്ത്രണത്തിലായത്.

ഏത് നിമിഷവും താലിബാന്‍ പട തലസ്ഥാമായ കാബൂളിലേക്ക് നീങ്ങിയേക്കാമെന്നാണ് സൂചനകള്‍. ഇതോടെ തലസ്ഥാനത്തുള്ള വിദേശ എംബസികളില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. അഫ്ഗാന്‍ തലസ്ഥാനത്തെ ബ്യൂറോയില്‍ ബാക്കിയുള്ള ജീവനക്കാരെ ഉടന്‍ പിന്‍വലിക്കുമെന്ന് സ്വിറ്റ്‌സര്‍ലന്റ് അറിയിച്ചു. ഡെന്മാര്‍ക്ക് കാബൂള്‍ എംബസി അടക്കും. ഫിന്‍ലന്റും ജീവനക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചു.

അതേ സമയം, യുഎസ് എംബസി ജീവനക്കാരെ ഒഴിപ്പിക്കുന്നതിന് 48 മണിക്കൂറിനകം 3,000 അധിക സൈനികരെ നിയോഗിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു. തങ്ങളുടെ ജീവനക്കാരെ സുരക്ഷിതരാക്കുന്നതിന് 600 സൈനികരെ നിയോഗിക്കുമെന്ന് ബ്രിട്ടനും അറിയിച്ചിട്ടുണ്ട്. നെതര്‍ലന്റ്‌സ്, ജര്‍മനി, നോര്‍വേ തുടങ്ങിയ രാജ്യങ്ങളും ജീവനക്കാരെ ഒഴിപ്പിച്ചു തുടങ്ങി.

Most Popular