Friday, October 7, 2022
HomeNewsInternationalഐസ്ലാന്റിലേത് ഏറ്റവും ദൈര്‍ഘ്യമേറിയ റമദാന്‍ വ്രതം

ഐസ്ലാന്റിലേത് ഏറ്റവും ദൈര്‍ഘ്യമേറിയ റമദാന്‍ വ്രതം

റെയ്ക്കാവിക്: ഏറ്റവും ദൈര്‍ഘ്യമേറിയ റമദാന്‍ വ്രതം അനുഷ്ഠിക്കുന്ന മുസ്ലിം സമൂഹം ഐസ്ലാന്റിലേതാണ്. റമദാന്‍ തുടങ്ങിയപ്പോള്‍ പ്രഭാത നമസ്‌ക്കാരം പുലര്‍ച്ചെ 2.57നായിരുന്നുവെങ്കിലും നോമ്പ് തുറക്കുന്നത് രാത്രി 8.44നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമയക്രമം മാറി നോമ്പു തുടങ്ങുന്നത് പുലര്‍ച്ചെ 2.45ന് ആയി. നോമ്പ് തുറക്കുന്ന സമയം രാത്രി 9.14 ആയി ഉയര്‍ന്നു. എന്നാല്‍ റമദാനിന്റെ അവസാന സമയമാകുമ്പോഴേക്കും ഐസ്ലാന്റില്‍ നോമ്പ് സമയം 20 മണിക്കൂറായി ഉയരുന്നതാണ്. പുലര്‍ച്ചെ 2.14ന് തുടങ്ങുന്ന റമദാന്‍ വ്രതം അവസാനിക്കുക രാത്രി 10.23ന് ആകും.

അതേസമയം ഐസ്ലാന്റിലെ ഇഫ്താര്‍ വിഭവങ്ങളും ആകര്‍ഷകമാണ്. ഐസ്ലാന്റിലെ തനതു വിഭവമായ മീന്‍സൂപ്പ്, വാള്‍നട്ട് സ്നാപ്സ്, പെപ്പര്‍ കുക്കീസ് ഇതൊക്കെയാണ് ഇവിടുത്തെ ഇഫ്താര്‍ വിഭവങ്ങള്‍.

ALSO WATCH:

Most Popular