മുല്ലപ്പെരിയാര്‍ അടക്കം ഇന്ത്യയിലെ ആയിരത്തിലേറെ ഡാമുകള്‍ ലോകത്തിന് ഭീഷണി: യു.എന്‍ റിപ്പോര്‍ട്ട്

mullaperiyar

ന്യൂയോര്‍ക്ക്: കേരളത്തിലെ മുല്ലപ്പെരിയാര്‍ ഡാമടക്കം രാജ്യത്ത് ആയിരത്തിലധികം അണക്കെട്ടുകള്‍ 2025ഓടെ ഭീഷണിയായി ലോകത്തിന് തന്നെ ഉയര്‍ന്നു വരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. യു.എന്‍ സര്‍വകലാശാലയുടെ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ്’ ആന്‍ഡ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2025 എത്തുന്നതോടെ 50 വര്‍ഷം പഴക്കമെത്തുന്ന 1115ലേറെ വലിയ അണക്കെട്ടുകള്‍ ഇന്ത്യയിലുണ്ട്. വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ് 50 വര്‍ഷമാണെന്ന് കണക്കാക്കിയാണ് യു.എന്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2050ഓടെ ഇത് 4250 എണ്ണമാവും. ഇരുപതാം നൂറ്റാണ്ടിലെപ്പോലെ മറ്റൊരു ‘അണക്കെട്ട് നിര്‍മാണവിപ്ലവം’ ലോകത്ത് ഇനി ഉണ്ടാവാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നൂറിലധികം വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പസാധ്യതാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അണക്കെട്ട് തകര്‍ന്നാല്‍ 35 ലക്ഷം പേര്‍ അപകടത്തിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO WATCH