ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് കൊറോണ; മൃഗങ്ങളിലേക്കു പകരുന്നത് ആദ്യം

tiger corona

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക് മൃഗശാലയില്‍ നാല് വയസ്സുള്ള പെണ്‍ കടുവയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മനുഷ്യനില്‍ നിന്ന് മൃഗങ്ങളിലേക്ക് കൊറോണ പടരുന്ന ആദ്യത്തെ സംഭവമാണിതെന്ന് കരുതുന്നു.

നാദിയ എന്ന കടുവയ്ക്കാണ് രോഗം ബാധിച്ചത്. മൃഗശാലയുടെ കാവല്‍ക്കാരനില്‍ നിന്നാണ് കടുവയ്ക്ക് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്. കാവല്‍ക്കാരന് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. നാദിയയോടൊപ്പമുണ്ടായിരുന്ന മറ്റ് ആറ് മൃഗങ്ങള്‍ക്കും രോഗം പകര്‍ന്നതായാണ് കരുതുന്നത്.

Tiger at New York’s Bronx Zoo tests positive for COVID-19