Tuesday, July 27, 2021
Home News International ഇസ്രായേലുമായി അവിശുദ്ധ കൂട്ടുകെട്ട്; യുഎഇക്കെതിരേ ശക്തമായ നടപടിക്കൊരുങ്ങി തുര്‍ക്കി

ഇസ്രായേലുമായി അവിശുദ്ധ കൂട്ടുകെട്ട്; യുഎഇക്കെതിരേ ശക്തമായ നടപടിക്കൊരുങ്ങി തുര്‍ക്കി

അങ്കാറ: ഇസ്രായേലുമായി സമ്പൂര്‍ണ ബന്ധത്തിന് തയ്യാറായ യുഎഇയുമായി നയതന്ത്ര ബന്ധം വിഛേദിക്കാന്‍ ഒരുങ്ങി തുര്‍ക്കി. യുഎഇയുടെ ഇസ്രായേല്‍ ബന്ധത്തില്‍ പ്രതിഷേധിച്ച് നയതന്ത്ര ബന്ധം വിച്ഛേദിക്കുകയോ അംബാസിഡറെ തിരിച്ചുവിളിക്കുയോ ചെയ്യുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

ഇസ്രായേലുമായുള്ള യുഎഇയുടെ വിവാദ കരാര്‍ സംശയാസ്പദമാണെന്നും തുര്‍ക്കി ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഉര്‍ദുഗാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ആവശ്യമായ നടപടി സ്വീകരിക്കാന്‍ താന്‍ വിദേശകാര്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തങ്ങള്‍ പലസ്തീന്‍ ജനതയോടൊപ്പം നില്‍ക്കുന്നതിനാല്‍ യുഎഇയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയോ അംബാസഡറെ തിരിച്ചുവിളിക്കുകയോ ചെയ്തേക്കാം. ഫലസ്തീനെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

‘ഫലസ്തീന്‍ ലക്ഷ്യത്തെ’ വഞ്ചിച്ചുള്ള യുഎഇ-ഇസ്രായേല്‍ ധാരണയെ തുര്‍ക്കി വിദേശകാര്യ മന്ത്രാലയം നേരത്തെ അപലപിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇസ്രായേലും യുഎഇയും പൂര്‍ണ ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

Most Popular