Sunday, October 24, 2021
HomeNewsInternationalഇസ്രായേലി കുടിയേറ്റ കേന്ദ്രത്തിലെ ജൂത ആരാധനാലയം തകര്‍ന്ന് രണ്ട് മരണം; 150ഓളം പേര്‍ക്ക് പരിക്ക്

ഇസ്രായേലി കുടിയേറ്റ കേന്ദ്രത്തിലെ ജൂത ആരാധനാലയം തകര്‍ന്ന് രണ്ട് മരണം; 150ഓളം പേര്‍ക്ക് പരിക്ക്

തെല്‍ അവീവ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജൂതപ്പള്ളിയില്‍ തട്ട് തകര്‍ന്നുവീണ് രണ്ട് മരണം. 150ലേറെ പേര്‍ക്ക് പരിക്ക്. ജൂതന്മാരുടെ ഉല്‍സവമായ ഷാവൂത്ത് ഉല്‍സവത്തിനോടനുബന്ധിച്ച് തീവ്രയാഥാസ്ഥിതിക വിഭാഗത്തില്‍പ്പെട്ട നൂറുകണക്കിന് ജുതന്മാര്‍ ഒരുമിച്ച് കൂടിയ പരിപാടിക്കിടെയാണ് ദുരന്തം. പണിപൂര്‍ത്തിയാകാത്ത ജൂതപ്പള്ളിയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വന്‍തോതില്‍ ആളുകള്‍ തടിച്ചുകൂടിയത്. വെസ്റ്റ്ബാങ്കില്‍ ജൂതന്മാര്‍ അനധികൃതമായി കൈയേറിയ ഗിവാത്ത് സീവില്‍ ഞായറാഴ്ച്ച വൈകീട്ട് നടന്ന പ്രാര്‍ഥനാ ചടങ്ങിനിടെയാണ് അപകടമുണ്ടായത്.

157 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 50 വയസ്സുകാരനും 12 വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. ആഴ്ച്ചകള്‍ക്ക് മുമ്പ് വടക്കന്‍ ഇസ്രായേലിലെ ജൂത ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 45 തീവ്രയാഥാസ്ഥിതിക ജൂതര്‍ മരിച്ചിരുന്നു.

പെര്‍മിറ്റ് പോലുമില്ലാത്ത കെട്ടിടത്തിലാണ് പരിപാടി നടന്നത്. അപകട സാധ്യതയെക്കുറിച്ച് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും പോലിസ് അത് അവഗണിച്ചതായി ഗിവാത് സീവ് മേയര്‍ പറഞ്ഞു. ഇസ്രായേലില്‍ ഏറ്റവും രാഷ്ട്രീയ സ്വാധീനമുള്ള വിഭാഗമാണ് തീവ്രയാഥാസ്ഥിതിക ജൂതര്‍.
ALSO WATCH

Most Popular