നീസ്: ഫ്രാന്‍സിലെ നീസ് നഗരത്തില്‍ ഒരു സ്ത്രീയുടെ തല അക്രമി കത്തികൊണ്ട് അറുത്തുമാറ്റി. ചര്‍ച്ചിലെ മറ്റുരണ്ടുപേരെയും ഇയാള്‍ വധിച്ചു. സംഭവം ഭീകരാക്രമണം ആണെന്ന് നഗരത്തിന്റെ മേയര്‍ ക്രിസ്റ്റ്യന്‍ എസ്ട്രോസി പറഞ്ഞു. നീസ് നഗരത്തിലെ നോത്രദാം കത്തീഡ്രലിന് ഉള്ളിലോ സമീപത്തോ ആണ് കത്തികൊണ്ടുള്ള ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. അക്രമി പോലിസ് പിടിയിലായി.
ആക്രമണത്തില്‍ നിരവധിപ്പേര്‍ക്കു പരുക്കേറ്റതായി പോലിസ് അറിയിച്ചു. ഫ്രഞ്ച് ഭീകരവിരുദ്ധ വിഭാഗത്തോട് അന്വേഷണം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല. പ്രവാചക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ഫ്രാന്‍സിനെതിരേ പ്രതിഷേധം ശക്തമായിരുന്നു.