Saturday, October 23, 2021
HomeSpecialHealth Scanഫൈസര്‍, ആസ്ട്രസെനക വാക്‌സിനുകളുടെ രണ്ട് ഡോസ് ഡെല്‍റ്റ വകഭേദത്തിനെതിരേ ഫലപ്രദം

ഫൈസര്‍, ആസ്ട്രസെനക വാക്‌സിനുകളുടെ രണ്ട് ഡോസ് ഡെല്‍റ്റ വകഭേദത്തിനെതിരേ ഫലപ്രദം

ലണ്ടന്‍: അതിവേഗത്തില്‍ പടരുന്ന കോവിഡ് വകഭേദമായ ഡെല്‍റ്റയ്‌ക്കെതിരേ ഫൈസര്‍-ബയോണ്‍ടെക്, ആസ്ട്രസെനക വാക്‌സിനുകളുടെ രണ്ട് ഡോസ് ഫലപ്രദമാണെന്ന് പഠനം. ഒരു ഡോസ് വാക്‌സിന്‍ വേണ്ടത്ര പ്രതിരോധം നല്‍കില്ലെന്ന കാര്യം പഠനം ആവര്‍ത്തിക്കുന്നു.

ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് പുതിയ പഠനം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ഡെല്‍റ്റ വാരിയന്റ് മൂലമുണ്ടാകുന്ന ലക്ഷണങ്ങളോട് കൂടിയ രോഗബാധയെ 88 ശതമാനം തടയാന്‍ ഫൈസര്‍-ബയോണ്‍ടെകിന് കഴിയുമെന്നാണ് പഠനത്തില്‍ വ്യക്തമായത്. അതേ സമയം, രണ്ട് ഡോസ് ആസ്ട്രസെനക ഡെല്‍റ്റയ്‌ക്കെതിരേ 67 ശതമാനം പ്രതിരോധ ശേഷി നല്‍കും.
ALSO WATCH

Most Popular