ലണ്ടന്‍: സഹപ്രവര്‍ത്തകയെ ചുംബിച്ചതിലൂടെ വിവാദത്തില്‍പ്പെട്ട യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് രാജിവച്ചു. സാമൂഹിക അകലം ലംഘിച്ചതില്‍ കുറ്റസമ്മതം നടത്തിയ ഹാന്‍കോക്ക്, മഹാമാരിക്കാലത്ത് വലിയ ത്യാഗം ചെയ്ത തന്റെ ജനതയെ നിരാശപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ടുള്ള രാജിക്കത്ത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൈമാറി.
42 വയസ്സുകാരനും വിവാഹിതനുമായ ഹാന്‍കോക്ക് ലണ്ടനിലെ ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് കഴിഞ്ഞ മാസമാണ് തന്റെ അസിസ്റ്റന്റ് ഗിന കൊലഡാന്‍ജലോയെ ചുംബിച്ചത്. ഓഫിസ് സമയത്ത് മുറിക്കുള്ളില്‍ നടത്തിയ ചുംബനത്തിന്റെ വീഡിയോ ദൃശ്യം ദി സണ്‍ ആണ് പുറത്തുവിട്ടത്. തുടര്‍ന്ന് പാര്‍ട്ടിയിലെ എംപിമാര്‍ ഉള്‍പ്പെടെ സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് ഹാന്‍കോക്ക് സ്ഥാനമൊഴിഞ്ഞത്.
ഭാര്യ മാര്‍ത്ത അറിയാതെയാണ് സഹപ്രവര്‍ത്തകയുമായി രഹസ്യ ബന്ധം പുലര്‍ത്തിയത്. കൊലഡാന്‍ജലോയും വിവാഹിതയാണ്. രണ്ടുപേര്‍ക്കും മൂന്ന് മക്കളുണ്ട്. മാര്‍ത്തയുമായുള്ള 15 വര്‍ഷത്തെ വിവാഹ ബന്ധം ഹാ്ന്‍കോക്ക് വേര്‍പെടുത്തിയതായാണ് റിപോര്‍ട്ട്.
പുതിയ ആരോഗ്യ സെക്രട്ടറിയായി മുന്‍ ചാന്‍സലര്‍ സാജിദ് ജാവീദ് ചുമതലയേറ്റു.
ALSO WATCH