തുര്‍ക്കി തീരത്ത് ഉക്രെയ്നിയന്‍ ചരക്കുകപ്പല്‍ മുങ്ങി; മൂന്ന് മരണം

ഇസ്താംബൂള്‍: വടക്കന്‍ തുര്‍ക്കിയില്‍ കരിങ്കടല്‍ തീരത്ത് കപ്പല്‍ മുങ്ങി മൂന്ന് മരണം. ഇന്‍കുമുവില്‍ കരിങ്കടല്‍ തീരത്താണ് ഉക്രെയ്നിയന്‍ കപ്പലായ ആര്‍വിന്‍ മുങ്ങിയത്. ബള്‍ഗേറിയയില്‍ നിന്ന് ജോര്‍ജിയയിലേക്കു പോവുകയായിരുന്ന കപ്പല്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് തുര്‍ക്കിയിലെ ബാര്‍ട്ടിന്‍ തുറമുഖത്ത് നങ്കൂരമിടാന്‍ ശ്രമിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്ന് തീരരക്ഷാ സേന അറിയിച്ചു.

രണ്ട് റഷ്യക്കാരും 10 ഉക്രൈന്‍കാരുമുള്‍പ്പെടെ 12 പേരാണ് കപ്പലിലുണ്ടായിരുന്നത്.
ആറുപേരെ രക്ഷപ്പെടുത്തുകയും രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തതായി ഗതാഗതമന്ത്രാലയത്തിന്റെ നാവിക ബ്രാഞ്ച് ട്വിറ്ററില്‍ അറിയിച്ചു.