Monday, May 10, 2021
Home News International ഫലസ്തീൻ ഫണ്ട് പുന:സ്ഥാപിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് യുഎന്‍

ഫലസ്തീൻ ഫണ്ട് പുന:സ്ഥാപിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് യുഎന്‍

ഐക്യരാഷ്ട്ര സംഘടനക്ക് കീഴിലുള്ള ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിക്ക് സാമ്പത്തിക സഹായം പുനഃസ്ഥാപിക്കാനുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിന് യു.എന്‍ നേതൃത്വം സംതൃപ്തി പ്രകടിപ്പിച്ചു.കഴിഞ്ഞ ദിവസം ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിക്ക് ആദ്യ ഗഡുവായി 15 കോടി ഡോളര്‍ അനുവദിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ അറിയിച്ചിരുന്നു. 15 കോടിക്ക് പുറമെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികള്‍ക്ക് 7.5 കോടി ഡോളര്‍ പുനര്‍നിര്‍മാണ സഹായവും ഒരു കോടി ഡോളര്‍ സമാധാന പാലന പദ്ധതികള്‍ക്കുമായി അമേരിക്ക കൈമാറും. ബൈഡന്‍ ഭരണകൂട തീരുമാനത്തെ യു.എന്‍ സ്വാഗതം ചെയ്തു.

വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവക്കു പുറമെ പുറമെ ലബനാന്‍, ജോര്‍ഡന്‍ രാജ്യങ്ങളിലും മറ്റുമായി ചിതറിയ ഫലസ്തീനികള്‍ക്ക് സഹായവും മറ്റു സേവനങ്ങളും ലഭ്യമാക്കാന്‍ രൂപം നല്‍കിയതാണ് യു.എന്നിനു ചുവടെയുള്ള ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സി. ഇസ്രായേലിന്റെ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2018ല്‍ ആണ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സഹായ ഫണ്ട് നിര്‍ത്തിയിരുന്നു.

 

Most Popular