ന്യൂയോര്‍ക്ക്: കോവിഡ് 19 രോഗത്തിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക കടമ്പ കടന്നതായി പിറ്റ്‌സ്ബര്‍ഗ് യൂനിവേഴ്‌സിറ്റിയിലെ മെഡിസിന്‍ സ്‌കൂള്‍. പുതിയ വാക്‌സിന്‍ എലികളില്‍ പരീക്ഷിച്ചപ്പോള്‍ കോവിഡ് 19ന് കാരണമാവുന്ന സാര്‍സ്-സിഒവി-2 വൈറസിനെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള ആന്റിബോഡി ഉല്‍പ്പാദിപ്പിക്കപ്പെട്ടതായി ദി ലാന്‍സറ്റ് പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു.
അടുത്ത ഏതാനും മാസങ്ങള്‍ക്കിടയില്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണെന്ന് ഗവേഷകര്‍ പറഞ്ഞു.
മനുഷ്യരിലുള്ള പരീക്ഷണം വിജയിച്ചാലും വാക്‌സിന്‍ വിപണിയില്‍ എത്താന്‍ ഒരു വര്‍ഷം എടുക്കും. ഇപ്പോള്‍ വാക്‌സിന്‍ വികസിപ്പിച്ച ഗവേഷണ സംഘത്തിന് സാര്‍സ്-സിഒവി, മെര്‍സ്-സിഒവി എന്നീ വൈറസുകള്‍ക്കെതിരായ പഠനത്തിലൂടെ മുന്‍പരിചയമുണ്ട്.
University of Pittsburgh reports successful COVID-19 vaccine trial