Sunday, April 18, 2021
Home News International ഫ്രഞ്ച് പ്രസിഡന്റിനെതിരായ പരാമര്‍ശം: ഫ്രാന്‍സ് തുര്‍ക്കിയില്‍ നിന്നും അംബാസഡറെ തിരികെ വിളിച്ചു

ഫ്രഞ്ച് പ്രസിഡന്റിനെതിരായ പരാമര്‍ശം: ഫ്രാന്‍സ് തുര്‍ക്കിയില്‍ നിന്നും അംബാസഡറെ തിരികെ വിളിച്ചു

പാരീസ്: മുസ്ലീങ്ങളോടുള്ള നയങ്ങളുടെ പശ്ചാത്തലത്തില്‍ കൊമ്പു കോര്‍ത്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദോഗാനും. ഒരു രാജ്യത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി വ്യത്യസ്തമായ ഒരു വിശ്വാസത്തില്‍പ്പെട്ട ലക്ഷക്കണക്കിന് ആളുകളെ ഇത്തരത്തിലാണ് കാണുന്നതെങ്കില്‍ എന്താണ് പറയേണ്ടത്. ആദ്യം പറയേണ്ടത് അയാളുടെ മനോനില പരിശോധിക്കണം എന്നു തന്നെയാണ് എന്നായിരുന്നു ഉര്‍ദുഗാന്റെ പ്രസ്താവന.
എന്നാല്‍ ഈ പ്രസ്താവന ഇപ്പോള്‍ നേരത്തെ തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലിരുന്ന പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. ഉര്‍ദോഗന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അങ്കാറയിലെ ഫ്രഞ്ച് അംബാസഡറെ തിരികെ വിളിച്ചിരിക്കുകയാണ് ഫ്രാന്‍സ്. അത്യസാധാരണ സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ‘തുര്‍ക്കിയിലെ ഫ്രഞ്ച് അംബാസഡറെ തിരികെ വിളിച്ചിട്ടുണ്ട്. എര്‍ദോഗന്റെ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് മാക്രോണുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

Most Popular