Friday, September 30, 2022
HomeNewsInternational59 ചൈനീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

59 ചൈനീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

ചൈനീസ് കമ്ബനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. അതില്‍ ടെക് ഭീമന്‍മാര്‍ ആയ വാവെയും ഉള്‍പ്പെടും. ഈ വിലക്ക് ആഗസ്റ്റ് രണ്ടുമുതല്‍ നിലവില്‍ വരും. ഈ നടപടിയിലൂടെ ചാരവൃത്തി, വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നിവ തടയുകയാണ് ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. ചൈന വിഷയത്തിൽ ട്രംപ് എടുത്ത അതെ തീരുമാനം തന്നെയാണ് ബൈഡന്റെയും. . ട്രംപിന്റെ കാലത്ത് അമേരിക-ചൈന വ്യാപാര യുദ്ധം ലോകസാമ്ബത്തിക മേഖലയെ മൊത്തത്തില്‍ ബാധിച്ചിരുന്നു.
ഇന്ത്യയില്‍ നേരത്തെതന്നെ ടിക് ടോക് (Tik-Tok) അടക്കമുള്ള നിരവധി ചൈനീസ് ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് അമേരിക്കയും വിലക്കേര്‍പ്പെടുത്തിയത്. വിദേശത്ത് ചൈന കൂടുതല്‍ ആക്രമണകാരിയായാണ് പെരുമാറുന്നതെന്ന് ബൈഡന്‍ ഭരണകൂടം ആരോപിച്ചു.

Most Popular