Monday, May 10, 2021
Home News International പ്രസിഡന്റായി ബൈഡനെയും വൈസ് പ്രസിഡന്റായി കമല ഹാരിസിനെയും യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു

പ്രസിഡന്റായി ബൈഡനെയും വൈസ് പ്രസിഡന്റായി കമല ഹാരിസിനെയും യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യുഎസ് കോണ്‍ഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു. കമല ഹാരിസിനെ വൈസ് പ്രസിഡന്റായും പ്രഖ്യാപിച്ചു. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ മറികടന്നതോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ കടന്നുകയറി അക്രമം അഴിച്ചുവിട്ടതിനു ശേഷം സഭ വീണ്ടും ചേര്‍ന്നാണ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചത്.

306 ഇലക്ടറല്‍ വോട്ടുകളാണ് ഡെമോക്രാറ്റ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ബൈഡന് ലഭിച്ചത്. 232 വോട്ടുകളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപിന് ലഭിച്ചു. റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ആണ് വിജയം ഔദ്യോഗികമായി അംഗീകരിച്ചത്. ഇതോടെ ട്രംപിന്റെ എതിര്‍പ്പുകള്‍ തള്ളി ജനുവരി 20ന് ബൈഡന്‍ ഔദ്യോഗികമായി യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് ഉറപ്പായി.

അമേരിക്കന്‍ സെനറ്റിനെ ഭീഷണിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് സെനറ്റിലെ റിപബ്ലിക്കന്‍ നേതാവ് മിച്ച് മക്കോണല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന ട്രംപിന്റെ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞ അദ്ദേഹം ട്രംപ് അനുകൂലികള്‍ യുഎസ് കാപിറ്റോളിലേക്ക് ഇരച്ചു കയറിയ സംഭവത്തെ അപലപിച്ചു.

US Congress certifies Joe Biden as next president, Harris as VP

Most Popular