X
പത്തിരട്ടി വേഗത്തില്‍ കൊറോണ വൈറസ് പരിശോധന പൂര്‍ത്തിയാക്കുന്ന സംവിധാനത്തിന് അംഗീകാരം

പത്തിരട്ടി വേഗത്തില്‍ കൊറോണ വൈറസ് പരിശോധന പൂര്‍ത്തിയാക്കുന്ന സംവിധാനത്തിന് അംഗീകാരം

personGulf Malayaly access_timeFriday March 13, 2020
HIGHLIGHTS
രോഗികളില്‍ കൊറോണ പരിശോധന പത്തിരട്ടി വേഗത്തിലാക്കുന്ന ടെസ്റ്റിന് അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം.

വാഷിങ്ടണ്‍: രോഗികളില്‍ കൊറോണ പരിശോധന പത്തിരട്ടി വേഗത്തിലാക്കുന്ന ടെസ്റ്റിന് അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം. റോച്ചെ ഹോള്‍ഡിങ് എജിയുടെ 6800/8000 എന്ന പരിശോധനയ്ക്കാണ് അംഗീകാരം.

പുതിയ സംവിധാനം വഴി ദിവസം 4,128 പേരെ പരിശോധിക്കാനാവും. നേരത്തേ ഇത് 1,440 ആയിരുന്നു. യൂറോപ്പിലും റോച്ചെയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള സിഇ മാര്‍ക്കിങ് അംഗീകരിക്കുന്ന രാജ്യങ്ങളിലും പുതിയ സംവിധാനം ലഭ്യമാവും.

SHARE :
folder_openTags
content_copyCategory