Wednesday, December 1, 2021
HomeNewsInternationalയുഎസ് വ്യോമാക്രമണത്തില്‍ കുട്ടികള്‍ അടക്കം 80 പേര്‍ കൊല്ലപ്പെട്ടു; മൂടിവച്ച ഒരു യുദ്ധക്കുറ്റം കൂടി പുറത്ത്

യുഎസ് വ്യോമാക്രമണത്തില്‍ കുട്ടികള്‍ അടക്കം 80 പേര്‍ കൊല്ലപ്പെട്ടു; മൂടിവച്ച ഒരു യുദ്ധക്കുറ്റം കൂടി പുറത്ത്

വാഷിങ്ടണ്‍: 2019ല്‍ സിറിയയില്‍ അമേരിക്ക സ്ത്രീകളും കുട്ടികളും അടക്കം 80 പേരെ ബോംബിട്ട് കൊന്നതായി വെളിപ്പെടുത്തല്‍. ഇക്കാര്യം യുഎസ് സൈന്യം സ്ഥിരീകരിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സഖ്യസേനയെ ആക്രമിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളും കൊല്ലപ്പെട്ടതിനാല്‍ ആക്രമണം ന്യായമാണെന്നും സൈന്യം അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസാണ്, അമേരിക്കന്‍ സേന 2019ല്‍ സിറിയയില്‍ നടത്തിയ യുദ്ധക്കുറ്റം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ സൈന്യത്തിന്റെ വിശദീകരണം. മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ യുദ്ധക്കുറ്റം മറച്ചുവെച്ചതായും ആരോപണം ഉയര്‍ന്നു.
us attack in syria2നേരത്തെ ഈ അക്രമണത്തില്‍ 16 ഐഎസുകാരും 4 സാധാരണക്കാരും കൊല്ലപ്പെട്ടെന്നാണ് അമേരിക്ക പ്രചരിപ്പിച്ചിരുന്നത്. കാബൂളിലെ ഡ്രോണ്‍ ആക്രമണത്തില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 10 നിരപരാധികളായ സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന് കുറ്റസമ്മതം നടത്തി മാസങ്ങള്‍ തികയും മുന്നേയാണ് പുതിയ ആരോപണം.

2019 മാര്‍ച്ച് 18 ന് സിറിയന്‍-ഇറാഖ് അതിര്‍ത്തി തുടങ്ങുന്ന യൂഫ്രട്ടീസ് നദിയിലെ ബാഗൂസ് പട്ടണത്തിലാണ് യുഎസ് സൈന്യം ആക്രമണം നടത്തിയത്. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്ഡിഎഫ്), യുഎസ് വ്യോമ പിന്തുണയോടെ, സിറിയയിലെ ഐഎസിന്റെ അവസാന സംഘടിത സേനയെ ബാഗൂസില്‍ ഉപരോധിക്കുന്ന സമയമായിരുന്നു അത്.
us attack in syria3യൂഫ്രട്ടീസ് തീരത്തെ യുദ്ധ പ്രദേശത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തിന് നേരെ രണ്ട് ബോംബുകള്‍ വര്‍ഷിച്ചതായി ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് ഡ്രോണില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് സിവിലിയന്മാരാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

എന്നാല്‍, യുഎസ് എഫ്-15 ഇ വിമാനത്തില്‍ നിന്ന് ആദ്യത്തെ 500 എല്‍ബി ബോംബ് , രക്ഷപ്പെടുകയായിരുന്ന ആള്‍ക്കൂട്ടത്തിന് മേല്‍ വീണു. അവശേഷിച്ചിരുന്നവരുടെ മേല്‍ മറ്റൊരു 2,000 എല്‍ബി ബോംബ് വര്‍ഷിച്ചതും അല്‍-ഉദൈദ് എയര്‍ബേസിലെ ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ കണ്ട് നിന്നു.

ഖത്തറിലെ സൈനീക നടപടി കേന്ദ്രത്തില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ‘ടാസ്‌ക് ഫോഴ്സ് 9’ എന്നറിയപ്പെടുന്ന യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് യൂണിറ്റാണ് ബാഗൂസിലെ വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ച്ച് ചെയ്തു.
ALSO WATCH

 

Most Popular