വാഷിങ്ടണ്‍: ജൂലൈ 23 മുതല്‍ അമേരിക്കന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചതായി യുഎസ് ഗതാഗത വകുപ്പ്. ഇന്ത്യ സര്‍ക്കാര്‍ നീതിരഹിതവും വിവചേനപരവുമായി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കും തിരിച്ചും ചാര്‍ട്ടര്‍ സര്‍വീസ് നടത്തുന്നതായി ജൂണില്‍ അമേരിക്ക ആരോപിച്ചിരുന്നു. തുടര്‍ന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും മുമ്പ് ഇന്ത്യന്‍ വിമാന കമ്പനികള്‍ അമേരിക്കയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഉത്തരവും ഇറക്കിയിരുന്നു.
ഈ ഉത്തരവ് പിന്‍വലിക്കുന്നതായും എയര്‍ ഇന്ത്യക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അുമതി നല്‍കിയതായും ഗതാഗത വകുപ്പ് അറിയിച്ചു.
US passenger flights to India can resume July 23