Friday, April 23, 2021
Home News International ട്രംപോ ബൈഡനോ ? അമേരിക്ക ഇന്ന് തീരുമാനിക്കും

ട്രംപോ ബൈഡനോ ? അമേരിക്ക ഇന്ന് തീരുമാനിക്കും

വാഷിങ്ടന്‍: അടുത്ത യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ അമേരിക്ക ഇന്നു പോളിങ് ബൂത്തിലേക്ക്. നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നില പരുങ്ങലിലാണെന്നാണ് പൊതുവേയുള്ള റിപോര്‍ട്ടുകള്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഡമോക്രാറ്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡനെക്കാള്‍ ശരാശരി 9 പോയിന്റിനു പിന്നിലാണെന്നാണ് സര്‍വേകള്‍.

എന്നാല്‍, ഫ്‌ളോറിഡയും പെന്‍സില്‍വാനിയയും പോലുള്ള നിര്‍ണായക സംസ്ഥാനങ്ങളില്‍ നേരിയ വ്യത്യാസത്തിനാണെങ്കിലും വിജയം ഉറപ്പാക്കാനായാല്‍ ഇലക്ടറല്‍ വോട്ടില്‍ ഭൂരിപക്ഷം നേടി ട്രംപിനു വീണ്ടും പ്രസിഡന്റാകാന്‍ കഴിഞ്ഞേക്കും.

2016ല്‍ അഭിപ്രായ സര്‍വേകളില്‍ മുന്നിട്ടു നിന്ന ഡമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ 30 ലക്ഷം ജനകീയ വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. എന്നാല്‍, ഇലക്ടറല്‍ വോട്ടില്‍ മുന്നിലെത്തിയ ട്രംപ് പ്രസിഡന്റാവുകയായിരുന്നു. 538 ഇലക്ടറല്‍ വോട്ടില്‍ 270 ആണു ഭൂരിപക്ഷത്തിനു വേണ്ടത്. ഇതാണ് ഇത്തവണയും ട്രംപിന്റെ പ്രതീക്ഷ.

ഇന്ത്യന്‍ സമയം ഇന്നു വൈകിട്ട് 4.30 മുതലുള്ള പോളിങ് പൂര്‍ത്തിയായാല്‍ വോട്ടെണ്ണല്‍ തുടങ്ങി ആദ്യഫല സൂചനകള്‍ അറിയാം. എന്നാല്‍, തപാല്‍ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ വൈകുമെന്നതിനാല്‍ അന്തിമഫലം വൈകും. സെനറ്റ്, ജനപ്രതിനിധി സഭ, പ്രാദേശിക തിരഞ്ഞെടുപ്പുകളും ഇന്നുതന്നെയാണ് നടക്കുന്നത്.


 

Most Popular