ഫലസ്തീനുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അമേരിക്ക

USA PALS

വാഷിങ്ങ്ടണ്‍: ട്രംപ് ഭരണകൂടം അവസാനിപ്പിച്ച ഫലസ്തീനുമായുള്ള നയതന്ത്ര നടപടികള്‍ പുനനാരംഭിക്കാന്‍ ഒരുങ്ങി ബൈഡന്‍ ഭരണകൂടം നീക്കം. ഇസ്രായേലിനൊപ്പം ഫലസ്തീനുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നതായി യു.എസ് ആക്ടിങ് പ്രതിനിധി റിച്ചാര്‍ഡ് മില്‍സ് യുഎന്‍ രക്ഷാസമിതിയില്‍ ഇക്കാര്യമറിയിച്ചത്.

ഫലസ്തീനില്‍ നയതന്ത്ര കാര്യാലയം ആരംഭിക്കാന്‍ സന്നദ്ധമാണെന്നും അറിയിച്ചു. ഫലസ്തീന്‍ ജനതയുടെ സാമ്പത്തിക വികസനത്തിനും മാനുഷിക സഹായത്തിനും ഉതകുന്ന പദ്ധതികള്‍ പുനഃസ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായും റിച്ചാര്‍ഡ് മില്‍സ് വ്യക്തമാക്കി.