Saturday, May 15, 2021
Home News International യുഎഇ തീരത്ത് ഇസ്രായേലി കപ്പലിന് നേരെ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഉരുണ്ടുകൂടുന്നു

യുഎഇ തീരത്ത് ഇസ്രായേലി കപ്പലിന് നേരെ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഉരുണ്ടുകൂടുന്നു

ദുബൈ: യുഎഇ തീരത്ത് ഇസ്രായേലി കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കപ്പലിന് നേരെ ആക്രമണം. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് ഇസ്രായേല്‍ ആരോപിച്ചു. ആക്രമണത്തില്‍ ആളപായമില്ലെന്ന് ഇസ്രായേലി ടെലിവിഷന്‍ ചാനലായ ചാനല്‍ 2 റിപോര്‍ട്ട് ചെയ്തു. യുഎഇയിലെ ഫുജൈറ തുറമുഖത്തിന് സമീപമാണ് സംഭവമെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ ആണവ കേന്ദ്രം അട്ടിമറിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നതായി ഇന്നലെ ഇറാന്‍ ആരോപിച്ചിരുന്നു.

കുവൈത്ത് തുറമുഖത്ത് നിന്ന് കാറുകളുമായി വരികയായിരുന്ന ഹൈപറിയോണ്‍ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടതെന്നാണ് സൂചന. കഴിഞ്ഞ മാസം മെഡിറ്ററേനിയനില്‍ ഇറാന്‍ കണ്ടെയ്‌നര്‍ കപ്പല്‍ ആക്രമിക്കപ്പെട്ടിരുന്നു. രണ്ടാഴ്ച്ചയ്ക്കു ശേഷം ഇറാന്റെ എംവി ഹീലിയോസ് റേ എന്ന കപ്പലില്‍ ഒമാന്‍ ഉള്‍ക്കടലില്‍ വച്ച് സ്‌ഫോടനമുണ്ടായി.

ഒന്നര മാസത്തിനിടെ ഇസ്രായേലി ചരക്കു കപ്പലുകള്‍ക്കു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇന്നത്തേത്.
ALSO WATCH

Most Popular