13ാം നിലയില്‍ നിന്ന് വീണ കുഞ്ഞിനെ കൈക്കുമ്പിളിലൊതുക്കി ഡെലിവറി ഡ്രൈവര്‍(വീഡിയോ)

baby falling

ഹാനോയി: പതിമൂന്നാം നിലയില്‍ നിന്നുവീണ കുഞ്ഞിനെ അല്‍ഭുതകരമായ രീതിയില്‍ രക്ഷപ്പെടുത്തി ഡെലിവറി ഡ്രൈവര്‍. വിയറ്റ്‌നാമിലെ ഹാനോയിയിലാണ് താമസിക്കുന്ന അപാര്‍ട്ട്‌മെന്റില്‍ നിന്ന് താഴെവീണ കുഞ്ഞിനെ കൈക്കുമ്പിളിലൊതുക്കി 31 വയസ്സുകാരനായ നോക്ക് മാന്‍ ഹീറോ ആയത്. ഇതുമായി ബന്ധപ്പെട്ട രണ്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


ആദ്യത്തെ വീഡിയോ എതിര്‍വശത്തെ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സ്ത്രീ റെക്കോഡ് ചെയ്തതാണ്. അതില്‍ അപാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയുടെ കൈവരിയില്‍ തൂങ്ങിനില്‍ക്കുന്ന മൂന്ന് വയസ്സുകാരിയുടെ ദൃശ്യങ്ങളാണുള്ളത്. സെക്യൂരിറ്റി കാമറ ഫൂട്ടേജാണ് രണ്ടാമത്തെ വീഡിയോ. ഭാഗികമായി തകര്‍ന്ന ഒരു മേല്‍ക്കൂരയുടെ മേലേക്ക് മാന്‍ കയറുന്നതും കുട്ടി താഴത്തെത്തും മുമ്പ് കൈയില്‍ താങ്ങുന്നതുമാണ് ഇതിലുള്ളത്.

ഇടുപ്പിന് ഉളുക്ക് പറ്റിയതല്ലാതെ കുഞ്ഞിന് മറ്റ് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് വിയറ്റ്‌നാം ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഡ്രൈവറുടെ ധീരമായ ഇടപെടലിനെ പുകഴ്ത്തി പ്രധാനമന്ത്രി ന്യൂന്‍ സുവാന്‍ ഫുക് കത്തയച്ചു.
ALSO WATCH