വുഹാൻ: വുഹാനില്‍ ഫെയ്‌സ് മാസ്‌ക് ധരിച്ച് രണ്ട് മൈലിലധികം ദൂരം ഓടിയ യുവാവിന്റെ ശ്വാസ കോശം തകരാറിലായി. 26 കാരനായ ജോഗറിനെ വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ ഇടത് ശ്വാസകോശം 90 ശതമാനം കംപ്രസ് ചെയ്തതായി ഡോക്ടര്‍മാര്‍ കണ്ടെത്തി, തല്‍ഫലമായി ഹൃദയം വലതുഭാഗത്തേക്ക് നീങ്ങിയിരുന്നു.
തകര്‍ന്ന ശ്വാസകോശത്തെ ന്യൂമോത്തോറാക്സ് എന്ന് വിളിക്കുന്നു, ഇത് ശ്വാസകോശത്തിനും നെഞ്ചിലെ മതിലിനുമിടയിലുള്ള സ്ഥലത്ത് വായു ചോര്‍ന്നാല്‍ സംഭവിക്കുന്നു, ഇത് ശ്വാസതടസ്സത്തിനും മാരകമായ സങ്കീര്‍ണതകള്‍ക്കും കാരണമാകുന്നു. ഓടുന്നതിനിടയില്‍ മാസ്ക് ധരിച്ചതിനാലാണ് ശ്വാസകോശം തകരാറിലായതെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു.