ജൂലൈ 26 ആവുമ്പോഴേക്കും ഖത്തറില്‍ കൊറോണ രോഗികളുടെ എണ്ണം 97 ശതമാനം കുറയുമെന്ന് പഠനം; ഇന്ത്യയില്‍ മെയ് 21

when will corona end

സിംഗപ്പൂര്‍ സിറ്റി: ഈ വര്‍ഷം ജൂലൈ 26 ആവുമ്പോഴേക്കും ഖത്തറിലെ കൊറോണ രോഗികളുടെ എണ്ണം 97 ശതമാനം കുറയുമെന്ന് പഠനം. ഇന്ത്യയില്‍ മെയ് 21 ആവുമ്പോഴേക്ക് രോഗികളുടെ എണ്ണത്തില്‍ 97 ശതമാനം കുറവുണ്ടാവുമെന്നും പഠനത്തില്‍ പറയുന്നു.

രോഗവ്യാപനം സംബന്ധിച്ച് പ്രത്യേക ഗണിത മോഡല്‍ ഉപയോഗിച്ച് ഏഷ്യയിലെ സമുന്നത സാങ്കേതിക സ്ഥാപനമായ സിംഗപ്പുര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് ഡിസൈന്‍ (എസ്യുടിഡി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

qatar covid graph
ഖത്തര്‍ കൊറോണ ഗ്രാഫ്

ഖത്തറില്‍ ജൂലൈ 26 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും ആഗസ്ത് 20 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും.

മേയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ പുതിയ രോഗികളുടെ എണ്ണത്തില്‍ 97 ശതമാനം കുറവുണ്ടാകുമെന്നാണ് എസ്‌യുടിഡിയുടെ പഠനത്തില്‍ പറയുന്നത്. മേയ് 31 ആകുമ്പോഴേക്കും അത് 99 ശതമാനത്തിലെത്തും. ജൂലൈ 25ന് പുതിയ രോഗികള്‍ രാജ്യത്ത് ഇല്ലാതാകുന്ന അവസ്ഥയുണ്ടാകുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. മെയ് 15 വരെ ലോക്ക്ഡൗണ്‍ നീട്ടിയാല്‍ ഇന്ത്യ കൊറോണ വൈറസ് മുക്തമാവുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

india covid graph
ഇന്ത്യ കൊറോണ ഗ്രാഫ്

രോഗബാധയ്ക്കു സാധ്യതയുളളവര്‍, രോഗം ബാധിച്ചവര്‍, മുക്തരായവര്‍ എന്നിവരുടെ തോത് കണക്കാക്കിയുള്ള എസ്‌ഐആര്‍ (സസെപ്റ്റിബ്ള്‍ ഇന്‍ഫെക്റ്റഡ് റിക്കവേഡ്) എപ്പിഡെമിക് ഗണിതമോഡലാണ് ഇതിനായി എസ്യുടിഡി ഗവേഷകര്‍ അവലംബിച്ചത്. ഇതുപ്രകാരം മേയ് 29 ആകുമ്പോഴേക്കും ലോകത്ത് കോവിഡ് വ്യാപനം 97 ശതമാനവും ജൂണ്‍ 16 ആകുമ്പോഴേക്കും 99 ശതമാനവും കുറയും.

മറ്റ് ഗള്‍ഫ് രാജങ്ങളെ അപേക്ഷിച്ച് ഖത്തറില്‍ രോഗമുക്തിയുടെ തോത് പതുക്കെയായിരിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഖത്തറില്‍ രോഗത്തില്‍ നിന്ന് പൂര്‍ണ മുക്തി നേടണമെങ്കില്‍ 2021 ഫെബ്രുവരി 25 ആവേണ്ടിവരും.

യുഎഇ

uae covid graph
യുഎഇ കൊറോണ ഗ്രാഫ്

യുഎഇയില്‍ മേയ് 10 ആകുമ്പോഴേക്കും രോഗവ്യാപനത്തില്‍ 97 % കുറവുണ്ടാകും. മേയ് 18ന് രോഗവ്യാപനം 99% കുറയുമെന്നും ഗ്രാഫില്‍ വ്യക്തമാക്കുന്നു. ജൂണ്‍ 21നായിരിക്കും യുഎഇ പൂര്‍ണമായും കോവിഡ് മുക്തമാവുക.

സൗദി അറേബ്യ

saudi covid graph
സൗദി അറേബ്യ കൊറോണ ഗ്രാഫ്

സൗദിയില്‍ മേയ് 21 ആകുമ്പോഴേക്കും രോഗവ്യാപനത്തില്‍ 97% കുറവുണ്ടാകും. മേയ് 29 ആകുമ്പോഴേക്കും 99 ശതമാനവും പൂര്‍ണമായും രോഗവ്യാപനം ഇല്ലാതാകാന്‍ ജൂലൈ 10 വരെ കാത്തിരിക്കണം.

ബഹ്‌റയ്ന്‍

bahrain covid graph
ബഹ്‌റൈന്‍ കൊറോണ ഗ്രാഫ്

ബഹ്റൈനില്‍ ആഗസ്ത് 6 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും സപ്തംബര്‍ 8 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക 2021 ഫെബ്രുവരി 11ന്.

കുവൈത്ത്

kuwait covid graph
കുവൈത്ത് കൊറോണ ഗ്രാഫ്

കുവൈത്തില്‍ ജൂണ്‍ 5 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും ജൂണ്‍ 27 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക നവംബര്‍ 9ന്.

ഒമാന്‍

oman coivd graph
ഒമാന്‍ കൊറോണ ഗ്രാഫ്

ഒമാനില്‍ മേയ് 15 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 23 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ജൂണ്‍ 23ന്.

നിലവില്‍ ലഭ്യമായ വിവരങ്ങള്‍ വച്ചാണ് മുകളില്‍പ്പറഞ്ഞ ഗ്രാഫ് തയ്യാറാക്കിയിരിക്കുന്നത്. പുതിയ വിവരങ്ങള്‍ക്ക് അനുസരിച്ച് ഇത് അപ്‌ഡേറ്റ് ചെയ്യും. പഠനം ഗവേഷണ പഠന ആവശ്യത്തിന് മാത്രമുള്ളതാണെന്നും പിഴവുകള്‍ക്ക് സാധ്യതയുണ്ടെന്നും എസ്‌യുടിഡി വ്യക്തമാക്കുന്നു.

English News Summery:

The study reveals that by July 26 this year, the number of patients with Qatar’s corona will drop by 97 percent.