കൊറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന; കൂടുതല്‍ ജാഗ്രത വേണമെന്ന് യുഎന്‍

who warning about corona virus

ന്യൂയോര്‍ക്ക്: കോറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കൂടാതെ ആഫ്രിക്കയിലും അമേരിക്കന്‍ രാഷ്ട്രങ്ങളിലും സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും സംഘടന വ്യക്തമാക്കി.

മഹാമാരിക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് യുഎന്നിന്റെ പുതിയ മു്ന്നറിയിപ്പ്. ലോകത്ത് പട്ടിണി രൂക്ഷമാകുമെന്നും 265 ലക്ഷത്തിലേറെ പേര്‍ക്ക് ഇതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്.

അതേസമയം, ചൈനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ യുഎസ് സംസ്ഥാനമായ മിസോറി തീരുമാനിച്ചു. കൊറോണയുടെ യഥാര്‍ഥ വിവരങ്ങള്‍ മൂടിവച്ച ചൈന, മുന്നറിയിപ്പു നല്‍കിയവരെ നിശ്ശബ്ദരാക്കിയെന്നും രോഗം പടരുന്നതു തടയാന്‍ ഒന്നും ചെയ്തില്ലെന്നുമാണ് ആരോപണം. അമേരിക്കയ്ക്ക് പിന്നാലെ ആസ്‌ത്രേലിയയും ചൈനയ്‌ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് പകരാന്‍ കാരണം ചൈനയാണെന്നാണ് ആസ്‌ത്രേലിയയുടെ ആരോപണം.

ഇതിനിടെ കൊറോണ വൈറ്‌സ 26 ലക്ഷവും പിന്നിട്ട് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് തുടരുകയാണ്. ഇന്നലെ മാത്രം 77000ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 6000ത്തിലേറെ പേരാണ് മരിച്ചത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2000ത്തിലേറെ മരണമുണ്ടായി. ബ്രിട്ടനില്‍ 700ലേറെ പേരും ഫ്രാന്‍സില്‍ 500ലധികം ആളുകളും ഇന്നലെ മരിച്ചു.

who warns corona virus may stay in human body long time