News Flash
X
ലോകത്ത് ആറിലൊന്ന് കുട്ടികള്‍  കൊടും ദാരിദ്ര്യത്തില്‍

ലോകത്ത് ആറിലൊന്ന് കുട്ടികള്‍ കൊടും ദാരിദ്ര്യത്തില്‍

personTF access_timeThursday October 22, 2020
HIGHLIGHTS
ലോകത്ത് ആറിലൊന്ന് കുട്ടികള്‍ കഴിയുന്നത് കൊടും ദാരിദ്ര്യത്തില്‍. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ 356 ദശലക്ഷം കുട്ടികള്‍.

യു.എന്‍: ലോകത്ത് ആറിലൊന്ന് കുട്ടികള്‍ കഴിയുന്നത് കൊടും ദാരിദ്ര്യത്തില്‍. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ 356 ദശലക്ഷം കുട്ടികള്‍. മഹാമാരിയായ കോവിഡിന് മുന്‍പുളള കണക്കാണിത്. പുതിയ സാഹചര്യത്തില്‍ സ്ഥിതി വീണ്ടും ഗുരുതരമായിരിക്കുമെന്ന് ഉറപ്പ്. ലോകബാങ്ക് ഗ്രൂപ്പും യൂണിസെഫും ആണ് വിശകലനം നടത്തിയത്. സബ്-സഹാറന്‍ ആഫ്രിക്കയിലാണ് ഏറ്റവും മോശം അവസ്ഥ. അവിടെ ആളൊന്നിന് പ്രതിദിനം 150 രൂപക്ക് താഴെ വരുമാനമുളള വീടുകളിലാണ് കുട്ടികള്‍ കഴിയുന്നത്. 2013 നും 2017 നും ഇടയില്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ നേട്ടത്തില്‍ നിന്ന് പിന്നോട്ടുപോകാനുളള സാധ്യത ഇപ്പോള്‍ ഏറെയാണെന്നും വിശകലനം അഭിപ്രായപ്പെട്ടു.

SHARE :
folder_openTags
content_copyCategory