Friday, July 23, 2021
Home News International കോവിഡ് വകഭേദങ്ങൾക്ക് പേരുകൾ നൽകി ലോകാരോഗ്യ സംഘടന; ഇന്ത്യൻ വകഭേദം ഡെൽറ്റ എന്നറിയപ്പെടും

കോവിഡ് വകഭേദങ്ങൾക്ക് പേരുകൾ നൽകി ലോകാരോഗ്യ സംഘടന; ഇന്ത്യൻ വകഭേദം ഡെൽറ്റ എന്നറിയപ്പെടും

ലോകത്തില്‍ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ക്ക് ഡെല്‍റ്റ, കപ്പ, ബീറ്റ, ഗാമ എന്നിങ്ങനെ പേരുകള്‍ നല്‍കി ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദമായ ബി.1.617.1-ന് ഡെല്‍റ്റ എന്നാണ് പേര്‌. ഗ്രീക്ക് പദങ്ങളാണ് പുതിയ വൈറസുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഡെല്‍റ്റയ്ക്ക് മുമ്ബ് കണ്ടെത്തിയ വൈറസ് കാപ്പ എന്നായിരിക്കും അറിയപ്പെടുക. ആശങ്കപ്പെടേണ്ട വകഭേദങ്ങള്‍ക്കാണ് പുതിയ പേരുകള്‍ നിര‍്ദേശിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ ആദ്യമായി കണ്ടെത്തിയ വകഭേദം B.1.1.7 ആല്‍ഫ എന്നായിരിക്കും അറിയപ്പെടുക. സൗത്ത് ആഫ്രിക്കയില്‍ രണ്ടാമത് കണ്ടെത്തിയ വകഭേദം B.1.351 ബീറ്റ എന്നും അറിയപ്പെടും. ബ്രസീലില്‍ കണ്ടെത്തിയ മൂന്നാം വകഭേദം ഗാമ എന്നും ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയതും നാലാമത്തെ വകഭേദം ഡെല്‍റ്റ എന്നും അറിയപ്പെടും.

53 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്. ഡബ്ല്യു.എച്ച്‌.ഒ. ‘ഇന്ത്യന്‍ വകഭേദം’ എന്ന് പരാമര്‍ശിക്കാത്തതിനാല്‍ വകഭേദത്തെ ഇന്ത്യന്‍ എന്ന് വിളിക്കുന്നതിനെതിരേ മേയ് 12-ന് സര്‍ക്കാര്‍ എതിര്‍പ്പറിയിച്ചിരുന്നു.

കണ്ടെത്തിയ രാജ്യങ്ങളുടെ പേരില്‍ കോവിഡ് വകഭേദങ്ങള്‍ അറിയപ്പെടരുതെന്ന് ഡബ്ല്യു.എച്ച്‌.ഒ.യും നേരത്തേ പ്രഖ്യാപിച്ചിരുന്നു.
സാധാരണക്കാര്‍ക്കും മനസിലാക്കാന്‍ സഹായകരമാകും എന്നതിനാലാണ് ലോകാരോഗ്യ സംഘടന ഡെല്‍റ്റ, കപ്പ, ബീറ്റ, ഗാമ തുടങ്ങിയ പേരുകള്‍ നല്‍കിയിരിക്കുന്നത്.

Most Popular