Tuesday, June 15, 2021
Home News International സെക്കന്റില്‍ 1000 എച്ച്ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാം; പുതിയ ചിപ്പ് വികസിപ്പിച്ച് ആസ്‌ത്രേലിയന്‍ ഗവേഷകര്‍

സെക്കന്റില്‍ 1000 എച്ച്ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാം; പുതിയ ചിപ്പ് വികസിപ്പിച്ച് ആസ്‌ത്രേലിയന്‍ ഗവേഷകര്‍

മെല്‍ബണ്‍: ഇന്റര്‍നെറ്റ് വേഗതയില്‍ കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പിനൊരുങ്ങി ശാസ്ത്രലോകം. ഒരു സെക്കന്‍ഡില്‍ 1000 എച്ച്ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പര്യാപ്തമായ വേഗതയാണ് മൈക്രോ ചിപ്പ് ഉപയോഗിച്ച് വികസിപ്പിച്ചിരിക്കുന്നത്.

ആസ്േ്രതലിയയിലെ മോണാഷ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ നേട്ടത്തിനുപിന്നില്‍. സെക്കന്‍ഡില്‍ 44.2 ടെറാബൈറ്റ്സ് ഡാറ്റാവേഗമാണ് രേഖപ്പെടുത്താന്‍ ഇവര്‍ക്കായത്. നിലവിലുള്ള ഫൈബര്‍ ഒപ്റ്റിക് സാങ്കേതികവിദ്യയില്‍ പുതിയതായി വികസിപ്പിച്ച ചിപ്പ് ഘടിപ്പിച്ചാണ് ഇത്രയും വേഗം കൈവരിച്ചത്.

മെല്‍ബണിലെ ആര്‍എംഐടി യൂനിവേഴ്സിറ്റിയും മോണാഷിന്റെ ക്ലെയ്ടണിലെ കാംപസുമായി ബന്ധിപ്പിച്ച 76.6 കിലോമീറ്റര്‍ ദൂരമുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലില്‍ സംവിധാനം പരീക്ഷിച്ച് വിജയിച്ചതായി നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ലോകമെമ്പാടുമുള്ള നെറ്റ് കണക്ഷനുകളുടെ വേഗതവര്‍ധിപ്പിക്കല്‍ ഇനി എളുപ്പമാകും. നെറ്റ് കണക്ഷന്‍ വേഗതകുറഞ്ഞ രാജ്യങ്ങളില്‍ ഈ സംവിധാനം എളുപ്പത്തില്‍ പ്രയോജനപ്പെടുത്താമെന്നതാണ് പ്രധാനനേട്ടമായി ഗവേഷകര്‍ വിലയിരുത്തുന്നത്.

World’s fastest internet, capable of downloading 1,000 films a SECOND, recorded in Australia


 

Most Popular