ന്യൂയോർക്ക് നഗരത്തിന്റെ നാലിരട്ടി വലിപ്പം, ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല അന്റാർട്ടിക്കയിൽ രൂപം കൊള്ളുന്നതായി റിപ്പോർട്ടുകൾ

ന്യൂയോർക്ക് നഗരത്തിന്റെ നാലിരട്ടി വലിപ്പമുള്ള വലിയ മഞ്ഞുമല അന്റാർട്ടിക്കയിൽ നിന്നും തെന്നിമാറി വെഡ്ഡെൽ സമുദ്രത്തിലൂടെ ഒഴുകിനടക്കുന്നതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കോപ്പർനിക്കസ് സെന്റിനൽ -1 പകർത്തിയ ഉപഗ്രഹ ചിത്രങ്ങളിൽ നിന്നാണ് ശാസ്ത്രജ്ഞർ തെന്നിമാറിയ വലിയ മഞ്ഞുപാളിയെ കണ്ടെത്തിയത്. വലിപ്പമേറിയ ഈ മഞ്ഞുപാളിയുടെ ചിത്രം സഹിതം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതായി ഇവർ പറയുന്നു. 175 കിലോമീറ്റർ നീളവും 25 കിലോമീറ്റർ വീതിയുമുള്ള ഈ മഞ്ഞുമലയുടെ ഉപരിതല വിസ്തീർണ്ണം 4,320 ചതുരശ്ര കിലോമീറ്റർ ആണ്. അതായത് ന്യൂയോർക് നഗരത്തിന്റെ മൊത്തം ഭൂവിസ്തൃതി 1,213 ക്കാളും നാലിരട്ടി വലുപ്പം.

അന്റാർട്ടിക്കയിലെ റോൺ  മഞ്ഞുപാളിയാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയായി കണക്കാക്കുന്നത്. 3,380 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മഞ്ഞുപാളിയാണിത്. ലോകത്തിലെ മുഴുവന്‍ സമുദ്രങ്ങളിലേയും ജലനിരപ്പ് 2.5 മീറ്ററോളം ഉയര്‍ത്തുവാന്‍ പാകത്തിലുള്ള ജലമാണ് അന്റാര്‍ട്ടിക്കയിലെ മഞ്ഞില്‍ ഉള്ളത്.