News Flash
X
വെള്ള ജിറാഫിന് മേല്‍ ജി.പിഎസ് ട്രാക്കര്‍ ഘടിപ്പിച്ചു; കാട്ടില്‍ എവിടെയുണ്ടെന്ന് എല്ലാ മണിക്കൂറിലും അറിയാം

വെള്ള ജിറാഫിന് മേല്‍ ജി.പിഎസ് ട്രാക്കര്‍ ഘടിപ്പിച്ചു; കാട്ടില്‍ എവിടെയുണ്ടെന്ന് എല്ലാ മണിക്കൂറിലും അറിയാം

personSJ access_timeThursday November 19, 2020
HIGHLIGHTS
ജിറാഫിന്റെ കൊമ്പുകളിലൊന്നിന്‍ മേലാണ് ഈ ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ചത്.

കെനിയ: ലോകത്ത് ഇനി ബാക്കിയുള്ള ഒരേയൊരു വെള്ള ജിറാഫിന് മേല്‍ ജി.പിഎസ് ട്രാക്കര്‍ ഘടിപ്പിച്ചു. കാട്ടില്‍ ഈ ജിറാഫ് എവിടെയാണ് നില്‍ക്കുന്നതെന്ന് എല്ലാ മണിക്കൂറിലും വനസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് അപ്ഡേഷന്‍ ലഭിക്കും. ജിറാഫിന്റെ കൊമ്പുകളിലൊന്നിന്‍ മേലാണ് ഈ ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ചത്. വേട്ടക്കാരില്‍ നിന്നും ഈ ജിറാഫിനെ സംരക്ഷിക്കുന്നതിനായാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്തരമൊരു നീക്കം നടത്തിയത്.

2017 ല്‍ ഈ വെള്ള ജിറാഫുകളുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇവര്‍ ലോകപ്രശസ്തരാവുന്നത്. 2016 ലാണ് കെനിയയില്‍ വെള്ള ജിറാഫുകളെ ആദ്യമായി കണ്ടത്. ലോകത്ത് ഇനി ആകെ ഈ ഒരൊറ്റ വെളുമ്പന്‍ ജിറാഫ് മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് കണക്ക്. ഇവന്‍ കൂടി നഷ്ടപ്പെട്ടാല്‍ പ്രകൃതിയിലെ അപൂര്‍വ സൃഷ്ടികളിലൊന്നാണ് ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെടുക.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഈ ജിറാഫിന്റെ ഇണയെയും കുട്ടിയെയും വേട്ടക്കാര്‍ കൊലപ്പെടുത്തുകയായിരുന്നു. കെനിയയിലെ വടക്കുകിഴക്കന്‍ വനമേഖലയിലെ ഗാരിസ കൗണ്ടി വനപ്രദേശത്താണ് ഈ മൂന്ന് ജിറാഫുകളും കഴിഞ്ഞിരുന്നത്. ഇപ്പോള്‍ ഈ ആണ്‍ ജിറാഫ് ഇവിടെ ഒറ്റയ്ക്കാണ്.

SHARE :
folder_openTags
content_copyCategory