സന്‍ആ: യമനിലെ വടക്കന്‍ മആരിബ് മേഖലയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തിലും ഇടിമിന്നലിലും എട്ട് കുട്ടികളടക്കം 17 മരണം. കടുത്ത നാശംവിതച്ച് ആഞ്ഞടിച്ച ചുഴലിക്കാറ്റ് യുദ്ധദുരിതം പേറുന്ന യമനെ കൂടുതല്‍ കഷ്ടത്തലാക്കി. പതിനാറ് പേര്‍ മുങ്ങിമരിക്കുകയും ഒരാള്‍ മിന്നലേറ്റു മരിക്കുകയുമായിരുന്നുവെന്ന് പ്രാദേശിക ആരോഗ്യ അധികൃതര്‍ ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
തലസ്ഥാനമായ സന്‍ആ, അമ്രാന്‍, ഹുദൈദ, തായ്സ്, സഅദ, ഹദറ ൗത്ത് എന്നിവയുള്‍പ്പെടെയുള്ള മറ്റുപ്രവിശ്യകളിലും ചുഴലിക്കാറ്റ് നാശംവിതച്ചിട്ടുണ്ട്. നിരവധി വീടുകളും നൂറുകണക്കിന് കൂടാരങ്ങളും തകര്‍ന്നിട്ടുണ്ട്.