Saturday, July 24, 2021
Home News International പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കവേ യുവതി വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു

പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കവേ യുവതി വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു

വാഷിങ്ടണ്‍: പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ യുവതി അമേരിക്കയില്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ പോളവരപു കമലയാണ് മുങ്ങി മരിച്ചത്. 27 വയസ്സായിരുന്നു.

അറ്റ്ലാന്റയിലുള്ള ബന്ധുക്കളെ കണ്ട് തിരികെ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ബാള്‍ഡ് നദിയിലെ വെള്ളച്ചാട്ടത്തിന് മുമ്പില്‍ വാഹനം നിര്‍ത്തി സെല്‍ഫി എടുക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. അതേസമയം, അപകടത്തില്‍പ്പെട്ട പ്രതിശ്രുത വരനെ രക്ഷപ്പെടുത്തി. മരത്തടിയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിക്ക് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല.

ആശുപത്രിയിലെത്തിയിലാണ് മരണം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്നുള്ള പോളവരപു കമല എഞ്ചിനീയറിങ് പഠനത്തിന് ശേഷം സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ലഭിച്ചതോടെയാണ് അമേരിക്കയിലെത്തിയത്.


 

Most Popular