Friday, May 14, 2021
Home News International ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ 50 തവണ പ്ലാസ്റ്റിക് സര്‍ജറി നടത്തി; ഇറാനില്‍ 19കാരിക്ക് 10 വര്‍ഷം തടവ്...

ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ 50 തവണ പ്ലാസ്റ്റിക് സര്‍ജറി നടത്തി; ഇറാനില്‍ 19കാരിക്ക് 10 വര്‍ഷം തടവ് ശിക്ഷ

ടെഹ്റാന്‍: ബോളിവുഡ് താരം ആഞ്ജലീന ജോളിയെ പോലെയാവാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി സമൂഹമാധ്യമങ്ങളിലടക്കം വാര്‍ത്തകളില്‍ ഇടം നേടിയ ഇറാന്‍ സ്വദേശി സഹര്‍ തബറിന് 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു.

മതനിന്ദ, തെറ്റായ മാര്‍ഗത്തിലൂടെ വരുമാനമുണ്ടാക്കി, യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചു, അക്രമത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സഹര്‍ തബറിനെതിരെ ചുമത്തിയത്. കഴിഞ്ഞ വര്‍ഷമാണ് സഹര്‍ തബര്‍ അറസ്റ്റിലായത്.

ഫത്തേമ ഖിഷ്വന്ത് എന്നാണ് 19കാരിയായ സഹറിന്റെ യഥാര്‍ഥ പേര്. ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ താന്‍ 50 തവണ പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്ന് അവകാശപ്പെട്ട് സഹര്‍ തബര്‍ നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

സോംബി രൂപത്തിലുള്ള നിരവധി ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. ഇവയെല്ലാം താന്‍ എഡിറ്റ് ചെയ്തും ഫോട്ടോഷോപ്പ് ചെയ്തും ഉണ്ടാക്കിയെടുത്തതാണെന്നും അതൊരു കല ആണെന്നും സ്വയംപ്രകാശനമാണ് ഇതിലൂടെ ഉദ്ദേശിച്ചതെന്നും സഹര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഇറാനിയന്‍ സ്റ്റേറ്റ് ടിവി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സഹര്‍ തബറിന്റെ കുറ്റസമ്മതം സംപ്രേഷണം ചെയ്തിരുന്നു. അതേസമയം, സഹര്‍ തബറിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും നേരത്തെ ചികിത്സ തേടിയിട്ടുണ്ടെന്നും അതിനാല്‍ അനുഭാവപൂര്‍ണമായ സമീപനമുണ്ടാകണമെന്നും ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

Most Popular