Tuesday, May 17, 2022
HomeEntertainmentഅകാല നരയ്ക്ക് പരിഹാരം കാണാൻ ഇത്രയെളുപ്പമോ?

അകാല നരയ്ക്ക് പരിഹാരം കാണാൻ ഇത്രയെളുപ്പമോ?

മുടിയും നമ്മുടെ ആത്മവിശ്വാസവും തമ്മില്‍ വളരെയധികം ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ മുടി കൂടുതല്‍ കൊഴിയുമ്ബോഴോ മുടി നരക്കുമ്ബോഴോ എല്ലാം അല്‍പം ഉള്ളുലയുന്നവര്‍ തന്നെയാണ് നമ്മളില്‍ പലരും.

പ്രായമാകുമ്ബോള്‍ മുടി നരക്കുന്നതിനെപ്പറ്റി നമുക്കറിയാം. എന്നാല്‍ പ്രായമാകാതെ തന്നെ നമ്മുടെ ഇരുപതുകളിലും മുപ്പതുകളിലും മുടി നരക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ച്‌ നോക്കൂ. ഇത് ആത്മവിശ്വാസത്തിനേല്‍ക്കുന്ന കടുത്ത അടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും കാലാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റം, മോശം ഭക്ഷണക്രമം, നമ്മുടെ തന്നെ മുടി സംരക്ഷണ ശീലങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി വീട്ടിലെ ചില കൂട്ടുകളില്‍ തന്നെ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ ശ്രമിക്കാം. ഹെയര്‍പാക്കുകള്‍ അല്‍പം ശ്രദ്ധിച്ചാല്‍ മുടി എത്ര നരച്ചതെങ്കിലും നമുക്ക് കറുപ്പിക്കാവുന്നതാണ്. ചില ഹെയര്‍പാക്കുകള്‍ മുടിയുടെ ഈ നരയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നുണ്ട്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും നരയെ ഒറ്റക്കൂട്ടില്‍ തന്നെ ഒഴിവാക്കുന്നതിനും വേണ്ടി നമുക്ക് ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

മുടിയുടെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് നെല്ലിക്ക ഹെയര്‍പാക്ക്. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. വിറ്റാമിന്‍സിയുടെ കലവറയാണ് നെല്ലിക്ക ഹെയര്‍പാക്ക്. ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നത് പോലെ തന്നെ സൗന്ദര്യത്തിനും ഇത് ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അകാല നരയെ വേരോടെ ഇല്ലാതാക്കാന്‍ നമുക്ക് നെല്ലിക്ക ഹെയര്‍പാക്ക് മാത്രം മതി. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

നെല്ലിക്ക ഹെയര്‍പാക്ക്

ഹെയര്‍ പാക്ക് തയ്യാറാക്കാന്‍, ഒരു കെട്ട് കറിവേപ്പിലയാണ് ആദ്യം വേണ്ടത്. പിന്നീട് ഇതിലേക്ക് 2 ടേബിള്‍സ്പൂണ്‍ നെല്ലിക്കപ്പൊടിയും 2 ടേബിള്‍സ്പൂണ്‍ ബ്രഹ്മി പൊടിയും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇത് അരച്ച്‌ പേസ്റ്റ് ഉണ്ടാക്കി ഈ പേസ്റ്റ് മുടിയില്‍ ഒരു ഹെയര്‍ മാസ്‌കായി പുരട്ടുക. ഇത് മുടിയുട വേരുകളില്‍ വരെ തേച്ച്‌ പിടിപ്പിക്കേണ്ടതാണ്. ഇത്തരത്തില്‍ തേച്ച്‌ പിടിപ്പിച്ച ശേഷം ഒരുമണിക്കൂര്‍കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്ബൂ ഉപയോഗിച്ച്‌ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് തവണ ചെയ്യൂ. മാറ്റം നിങ്ങള്‍ക്ക് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും.

ഉരുളക്കിഴങ്ങ് ഹെയര്‍പാക്ക്

നെല്ലിക്ക പോലെ തന്നെ മുടിയുടെ ആരോഗ്യത്തിന് നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടി കറുപ്പിക്കാനും അതുവഴി വെളുത്ത നരച്ച മുടിയെ മറയ്ക്കാനും സഹായിക്കും. ഇതില്‍ തൈര് കൂടെ ചേരുമ്ബോള്‍ അത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കാരണം തൈര് ഒരു നല്ല പ്രോബയോട്ടിക് ആണ്.

ഉരുളക്കിഴങ്ങും തൈരും ചേര്‍ന്ന ഹെയര്‍മാസ്‌കിനായി എങ്ങനെ ഇതെല്ലാം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. ഉരുളക്കിഴങ്ങ് നീരും 3 ടേബിള്‍സ്പൂണ്‍ തൈരും എടുക്കുക. ഉരുളക്കിഴങ്ങ് നീര് എടുത്ത് അതിലേക്ക് അല്‍പം തൈരും മിക്‌സ് ചെയ്ത് നല്ലതുപോലെ ചേര്‍ക്കുക. എന്നിട്ട് ഇത് മുടിയുടെ ഇഴകളിലും തലയോട്ടിയിലും പുരട്ടി നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത് ചെയ്ത് കഴിഞ്ഞ് മുടിയില്‍ നിന്ന് കഴുകിക്കളയാന്‍ വീര്യം കുറഞ്ഞ ഷാമ്ബൂ ഉപയോഗിക്കാവുന്നതാണ്.

തുളസി ഹെയര്‍ പാക്ക്

ഈ ഹെയര്‍ പാക്ക് ഉണ്ടാക്കുന്നതിന് വേണ്ടി അല്‍പം കട്ടന്‍ ചായ തയ്യാറാക്കുക. ഇതിലേക്ക് അല്‍പം തുളസിയില ചേര്‍ക്കേണ്ടതാണ്. ഇത് രണ്ടും നല്ലതുപോലെ തിളപ്പിച്ച്‌ കടുത്ത നിറത്തിലാവുമ്ബോള്‍ ഈ പാനീയം തണുപ്പിക്കാന്‍ വെക്കണം. ഇത് നല്ലതുപോലെ തണുത്ത് കഴിഞ്ഞ് ഇത് ഉപയോഗിച്ച്‌ മുടി കഴുകാവുന്നതാണ്. അതിന് ശേഷം തണുത്ത വെള്ളത്തില്‍ അരമണിക്കൂര്‍ കഴിഞ്ഞ് മുടി കഴുകുക. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്ന് മാത്രമല്ല മുടിയെ നല്ലതുപോലെ കറുപ്പിക്കുകയും ചെയ്യുന്നുണ്ട്.

Most Popular