Sunday, July 25, 2021
Home Gulf സൗദിക്ക് മുകളിലൂടെ യുഎഇയിലേക്ക് വിമാന സർവീസ് തുടങ്ങാൻ ആലോചിക്കുന്നതായി നെതന്യാഹു

സൗദിക്ക് മുകളിലൂടെ യുഎഇയിലേക്ക് വിമാന സർവീസ് തുടങ്ങാൻ ആലോചിക്കുന്നതായി നെതന്യാഹു

ജെറുസലേം: യുഎയിലേക്ക് സൗദി അറേബ്യക്ക് മുകളിലൂടെ വ്യോമയാന സർവീസ് ആരംഭിക്കാൻ ആലോചിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎഇയുമായുള്ള ഉഭയകകഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിതെന്ന് അദ്ദേഹം പറഞ്ഞു.

കുറഞ്ഞ സമയം കൊണ്ട് ടെൽ അവീവിൽ നിന്ന് പറക്കാൻ സാധിക്കുന്ന രാഷ്ട്രമാണ് യുഎഇ. ഇരുരാഷ്ട്രങ്ങളും തമ്മിലെ വാണിജ്യ ബന്ധങ്ങൾ ശക്തമാക്കുന്നതോടൊപ്പം കൂടുതൽ സന്ദർശകർക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യവും പുതിയ വിമാന സർവീസിന് പിന്നിലുണ്ട്

യുഎഇ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ പദ്ധതിയുമായി മുമ്പോട്ട് പോകുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധി അവസാനിക്കുന്ന മുറയ്ക്ക് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്ന് നെതന്യാഹു പറഞ്ഞു.

Most Popular