Monday, April 12, 2021
Home News National ഐഎഎസ് യോഗ്യത നേടിയ മുസ്ലിമുകൾക്കെതിരെയുള്ള വിവാദ പരാമർശത്തിനെതിരെ ജാമിഅ വൈസ് ചാൻസലർ

ഐഎഎസ് യോഗ്യത നേടിയ മുസ്ലിമുകൾക്കെതിരെയുള്ള വിവാദ പരാമർശത്തിനെതിരെ ജാമിഅ വൈസ് ചാൻസലർ

ന്യൂഡൽഹി: ജാമിഅയിൽനിന്ന് സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടിയ മുസ്ലിം ഉദ്യോഗാർഥികൾക്കെതിരേ സുരേഷ് ചൗഹാൻകെ നടത്തിയ വിവാദ പരാമർശത്തിനെതിരേ ജാമിഅ വൈസ് ചാൻസലർ നജ്മ അക്തർ രംഗത്ത്. ആഗസ്ത് 25ന് ചൗഹാൻകെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ട്വീസറിൽ സിവിൽ സർവീസിൽ മുസ്ലിം പ്രാതിനിധ്യം വർധിച്ചതിൽ ആശങ്ക പ്രകടിപ്പിക്കുകയും ഐഎഎസ് നേടിയവരെ ജാമിഅയുടെ ജിഹാദികൾ എന്നു വിളിച്ചു അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

ജാമിയ മില്ലിയ ഇസ്ലാമിയയുടെ സെന്റർ ഫോർ കോച്ചിംഗ് ആൻഡ് കരിയർ പ്ലാനിംഗ് (ആർസിഎ)യിൽ പഠിച്ച 30 വിദ്യാർഥികളാണ് ഇത്തവണ ഐഎഎസിന് യോഗ്യത നേടിയത്. അതിൽ 16 പേർ മുസ്ലീങ്ങളും 14 പേർ ഹിന്ദുക്കളുമാണ്. എല്ലാവരെയും ജിഹാദികൾ എന്ന് വിളിച്ചതിനാൽ 16 മുസ്ലിം ജിഹാദികളും 14 ഹിന്ദു ജിഹാദികളും എന്ന് പറയാം. ജിഹാദികൾക്ക് ഇന്ത്യ പുതിയ മതേതര നിർവചനം നൽകിയിട്ടുണ്ടെന്നും നജ്മ അക്തർ വ്യക്തമാക്കി. ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടിവരിൽ അഞ്ച് ശതമാനം മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരാണ് എന്നതാണ് പരാമർശത്തിന് പിന്നിൽ.

യുപിഎസ്സിയുടെ ഇത്തവണത്തെ റാങ്ക് ലിസ്റ്റിലെ 829 ഉദ്യോഗാർഥികളിൽ 42 പേരാണ് മുസ്ലിം വിഭാഗത്തിൽ നിന്നുള്ളത്. കഴിഞ്ഞ 28 വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന മുസ്ലിം പ്രാതിനിധ്യമാണിത്. അതേസമയം, ചവാങ്കെയുടെ വിദ്വേഷ പരാമർശത്തിനെതിരേ നടപടി ആവശ്യപ്പെട്ട് ജാമിയ അധികൃതർ വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്.

ഇന്ത്യൻ പോലീസ് സർവീസ് അസോസിയേഷൻ ഉൾപ്പെടെ നിരവധി സംഘടനകൾ ഇയാളുടെ പരാമർശത്തിൽ ആശങ്ക അറിയിച്ചതിനെ തുടർന്ന് ആഗസ്ത് 28ന് ഡൽഹി ഹൈക്കോടതി ചവാങ്കെയുടെ ഷോയുടെ പ്രക്ഷേപണം സ്റ്റേ ചെയ്തിരുന്നു.

Most Popular