Monday, December 5, 2022
HomeNewsInternationalതൊഴിലും പോയി,ശമ്പളവുമില്ല: വസ്ത്രമഴിച്ച് പ്രതിഷേധിച്ച് എയര്‍ ഹോസ്റ്റസുമാര്‍

തൊഴിലും പോയി,ശമ്പളവുമില്ല: വസ്ത്രമഴിച്ച് പ്രതിഷേധിച്ച് എയര്‍ ഹോസ്റ്റസുമാര്‍

റോം: തൊഴിൽ നഷ്ടമായതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി വസ്ത്രമഴിച്ച് എയര്‍ ഹോസ്റ്റസുമാര്‍. അല്‍ ഇറ്റാലിയ കമ്ബനിയുടെ എയർ ഹോസ്റ്റസ്സുമാരാണ് പ്രതിഷേധവുമായെത്തിയത്. റോമിലെ കാപ്പിറ്റോലിന്‍ ഹില്ലില്‍ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ ഫ്‌ളാഷ് മോബിനിടെ അന്‍പതോളം എയര്‍ഹോസ്റ്റസുമാര്‍ ഒരേസമയം ഓവര്‍കോട്ടും ഷര്‍ട്ടും സ്‌കര്‍ട്ടും ഷൂസും അഴിക്കുകയായിരുന്നു .ഒക്ടോബര്‍ 14നായിരുന്നു അല്‍ ഇറ്റാലിയ കമ്ബനിയുടെ അവസാന ഫ്ലൈറ്റ്. തൊട്ടടുത്ത ദിവസം തന്നെ കമ്ബനിയുടെ പുതിയ ഉടമസ്ഥരായ ഇറ്റലി എയര്‍ ട്രാന്‍സ്പോര്‍ട്ട് (ഐ ടി എ) പ്രവര്‍ത്തനമാരംഭിക്കുകയും നിരവധിപേർക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്തു . 775 കോടി രൂപയ്ക്കാണ് ഐടിഎ അല്‍ ഇറ്റാലിയ സ്വന്തമാക്കിയത്. എന്നാല്‍ 10000 ജോലിക്കാര്‍ ഉണ്ടായിരുന്ന അല്‍ ഇറ്റാലിയയില്‍നിന്ന് മൂവായിരത്തില്‍ താഴെ ആളുകളെ മാത്രമാണ് ഐടിഎ നിയമിച്ചത്.

Most Popular