Tuesday, August 3, 2021
Home News National ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കൊവിഡ് വാക്സിന്‍ ജൂലൈയോടെ ഇന്ത്യൻ വിപണിയിലെത്തും

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കൊവിഡ് വാക്സിന്‍ ജൂലൈയോടെ ഇന്ത്യൻ വിപണിയിലെത്തും

ഡൽഹി: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കൊവിഡ് വാക്സിന്‍ ജൂലൈയോടെ ഇന്ത്യൻ വിപണിയിലെത്തും. കുറഞ്ഞ അളവില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിന്‍ ഇന്ത്യയിലേക്കെത്തുക. അമേരിക്ക ആസ്ഥാനമായാണ് വാക്‌സിൻ നിർമിക്കുന്നത്.

ഡോസ് ഒന്നിന് 25 ഡോളര്‍ എന്നായിരിക്കും ഇന്ത്യയിലെ നിരക്ക്. വാക്സിന്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിനും വിപുലമായ ഉത്പാദനം നടത്താനും കമ്ബനി അധികൃതര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വരും മാസങ്ങളില്‍ രാജ്യത്ത് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിന്‍ സുലഭമാകാനുള്ള സാധ്യതയാണുള്ളത്. 2021 ഫെബ്രുവരിയില്‍ തന്നെ ഇത് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാമെന്ന് യു എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയിരുന്നു. അതേസമയം രാജ്യത്ത് ഡെല്‍റ്റ പ്ലസ് വകഭേദമുള്ള കൊവിഡ് രോഗികളില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്ബനിയുടെ കൊവിഡ് വാക്സിന്‍ ഫലപ്രദമാണോ എന്ന് വ്യക്തമല്ല.

Most Popular