തിരുവനന്തപുരം: കെ പി സി സി അധ്യക്ഷനായി കെ.സുധാകരനെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് സുധാകരന് ചുമതല നല്കാന് ആലോചന. മത്സരരംഗത്തേക്കിറങ്ങുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഡല്‍ഹിയില്‍വെച്ചുതന്നെ സ്ഥാനമൊഴിയാനുള്ള സന്നദ്ധത മുല്ലപ്പള്ളി അറിയിച്ചതായും സൂചനയുണ്ട്. ഈ ആഴ്ച ഒടുവിലോ അടുത്ത ആഴ്ച ആദ്യമോ സുധാകരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിക്കും. താല്‍ക്കാലികമായി ചുമതല ഏറ്റെടുക്കാന്‍ ആഗ്രഹമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പി.സി.സി അധ്യക്ഷപദം പാര്‍ട്ടി ഏല്പിച്ചാല് ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണ്. പക്ഷേ അതിനായി ആരുടെ അടുത്തും ചോദിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും അതിന് താന്‍ ഒരു ആര്‍ത്തിപ്പണ്ടാരമല്ലെന്നും സുധാകരന് ഇന്നലെ പ്രതികരിച്ചിരുന്നു.നിലവില്‍ പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ സുധാകരന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയോഗിക്കപ്പെട്ടാല്‍ പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഐ ഗ്രൂപ്പിന് സ്വന്തമാവും. ഗ്രൂപ്പ് പരിഗണന ഇനി ഉണ്ടാകില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം ഉള്ളതിനാല്‍ തല്ക്കാലം എ ഗ്രൂപ്പും ഇതില്‍ പരസ്യമായി എതിര്‍പ്പ് ഉന്നയിക്കാനിടയില്ല