Tuesday, September 21, 2021
Home News International കാബൂൾ വിമാനത്താവളം വീണ്ടും തുറന്നു; ഇന്ത്യക്കാരെ ഉടൻ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം

കാബൂൾ വിമാനത്താവളം വീണ്ടും തുറന്നു; ഇന്ത്യക്കാരെ ഉടൻ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം

കാബൂൾ: ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ അടച്ച കാബൂൾ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. ചൊവ്വാഴ്ച പുലർച്ചയോടെ വിമാനത്താവളത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതായി അമേരിക്കൻ സൈനിക ജനറൽ ഹാങ്ക് ടെയ്‌ലർ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ ഉടന്‍ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു .
അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ക്കം അ​ഞ്ഞൂ​റോ​ളം ഇ​ന്ത്യ​ക്കാ​രാ​ണ് അ​ഫ്ഗാ​നി​ലു​ള്ള​ത്.

തി​ങ്ക​ളാ​ഴ്ച ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​യ​റി​യ​തോ​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ളം അ​മേ​രി​ക്ക അ​ട​ച്ച​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലാ​ത്ത ഏ​ക പ്ര​ദേ​ശമാ​ണ് കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ളം. അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഈ ​വി​മാ​ന​ത്താ​വ​ളം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നു പു​റ​ത്തേ​ക്കു​ള്ള ഏ​ക മാ​ർഗ​മാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് പ്ര​വേ​ശ​നം കാ​ത്ത് പ​തി​നാ​യി​ര​ങ്ങ​ളാ​ണു നി​ൽ​ക്കു​ന്ന​ത്. ‌

അ​ഫ്ഗാ​നി​സ്ഥാ​ൻ താ​ലി​ബാ​ൻ ഭീ​ക​ര​ർ പി​ടി​ച്ച​ട​ക്കി​യ​തോ​ടെ രാ​ജ്യ​ത്തു​നി​ന്നും പു​റ​ത്തു​ക​ട​ക്കാ​ൻ ജ​ന​ങ്ങ​ൾ വ​ഴി​തേ​ടു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച കാ​ബൂ​ൾ വി​മാ ന​ത്താ​വ​ള​ത്തി​ൽ ആ​യി​ര​ങ്ങ​ളാ​ണു രാ​ജ്യം വി​ടാ​ൻ എ​ത്തി​യ​ത്. ബ​സു​ക​ളി​ൽ ക​യ​റു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു റ​ൺ​വേ​യി​ൽ കി​ട​ന്ന വി​മാ​ന​ങ്ങ​ളി​ൽ ക​യ​റി​പ്പ​റ്റാ​ൻ ജ​നം തി​ര​ക്കു​കൂ​ട്ടി​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. നി​ര​വ​ധി പേ​ർ റ​ൺ​വേ​യി​ലൂ​ടെ പ​ര​ക്കം​പാ​യു​ന്നു​ണ്ടാ​യി​രു​ന്നു.

യു​എ​സ് വി​മാ​ന​ത്തി​ന്‍റെ ചി​റ​കി​ൽ പി​ടി​ച്ചു​കി​ട​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മൂ​ന്നു പേ​ർ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​തോ​ടെ താ​ഴേ​ക്കു വീ​ണു മ​രി​ക്കു​ന്ന​തി​ന്‍റെ ദാ​രു​ണ ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നു. കാ​ബൂ​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലെ വീ​ടി​നു മു​ക​ളി​ലാ​ണ് ഇ​വ​ർ വീ​ണ​ത്. കാ​ബൂ​ളി​ലെ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജ​ന​ക്കൂ​ട്ടം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ യു​എ​സ് സൈ​നി​ക​ർ ആ​കാ​ശ​ത്തേ​ക്കു വെ​ടി​യു​തി​ർ​ത്തു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് ഏ​ഴു പേ​ർ മ​രി​ച്ച​താ​യി യു​എ​സ് സൈ​നി​ക​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Most Popular