Friday, September 30, 2022
HomeNewsInternationalകാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കാബൂള്‍: കാബൂൾ വിമാനത്താവളത്തിലുണ്ടായ വെടിവെപ്പിൽ അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. യു.എസ്–ജര്‍മന്‍ സഖ്യ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതെന്നാണ് വിവരം. എന്നാൽ ആരുമായാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും കൊല്ലപ്പെട്ട ഉദ്യോഗസ്ഥന് താലിബാന്‍ പിന്തുണയുണ്ടോയെന്നും വ്യക്തമല്ല. വിദേശ സൈനികര്ക്ക് നേരെയും ആക്രമണമുണ്ടായതായി അന്തര്ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. പരിക്കേറ്റവരില് യുഎസ്, ജര്മന് സൈനികരുമുണ്ട്. പതിനായിരക്കണക്കിന് ആളുകള് രാജ്യം വിടാനായി വിമാനത്താവളത്തില് തടിച്ചുകൂടി നില്ക്കുകയാണ്. ആള്ക്കൂട്ടത്തിനിടയില് നിന്നാണ് വെടിയുതിര്ത്തതെന്നാണ് റിപ്പോര്ട്ടുകള്.

അതിനിടെ, താലിബാനെതിരെ ഉപരോധനീക്കവുമായി ജി 7 രാജ്യങ്ങള്‍ രംഗത്തെത്തി . സാമ്പത്തിക ഉപരോധത്തെ പിന്തുണയ്ക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. നാളെ നടക്കുന്ന ജി– 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇത് സജീവ ചര്‍ച്ചയാകും.

Most Popular