Sunday, October 24, 2021
HomeNewsInternationalകാബൂൾ ഇരട്ട സ്ഫോടനത്തിൽ അറുപതിലധികം ആളുകൾ മരിച്ചതായി റിപ്പോർട്ടുകൾ; ഉത്തരവാദികളോട് ക്ഷമിക്കില്ലെന്ന് അമേരിക്ക

കാബൂൾ ഇരട്ട സ്ഫോടനത്തിൽ അറുപതിലധികം ആളുകൾ മരിച്ചതായി റിപ്പോർട്ടുകൾ; ഉത്തരവാദികളോട് ക്ഷമിക്കില്ലെന്ന് അമേരിക്ക

കാബൂൾ: കാബൂൾ വിമാനത്താവളത്തിനു പുറത്ത് ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ കുറഞ്ഞത് 60 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും 18 പേര്‍ക്ക് ഗുരുതര പരുക്കേറ്റതായും പെന്റഗണ്‍ അറിയിച്ചു. അമേരിക്കന്‍ സൈന്യത്തേയും അവരുടെ അഫ്ഗാന്‍ പങ്കാളികളേയും ലക്ഷ്യം വച്ചായിരുന്നു സ്ഫോടനം എന്ന് ഐഎസ് വ്യക്തമാക്കിയിട്ടുണ്ട്. ബോംബാക്രമണം നടത്തിയ വ്യക്തിക്ക് താലിബാന്‍ ചെക്ക്പോസ്റ്റ് മറികടന്ന് യുഎസ് സൈനികരുടെ അഞ്ച് മീറ്റര്‍ അകലെ വരെ എത്താന്‍ സാധിച്ചതായും ഐഎസ് പറയുന്നു. കൊല്ലപ്പെട്ടവരില്‍ താലിബാന്‍ അംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.

അമേരിക്കയുമായി സമാധാന ഉടമ്പടിക്ക് തയാറാകുന്നത് രാജ്യദ്രോഹമായിക്കണ്ടാണ് ഐഎസ് താലിബാനുമായി ഏറ്റുമുട്ടിയത്. കാബൂൾ വിമാനത്താവളത്തില്‍ ഉണ്ടായ ഇരട്ട സ്ഫോടനങ്ങള്‍ നടത്തിയവരോട് അമേരിക്ക ക്ഷമിക്കില്ലെന്നും വേട്ടയാടുമെന്നും പ്രസിഡന്‍ ജോ ബൈഡന്‍ പറഞ്ഞു. ഐഎസിന് തിരിച്ചടി നല്‍കാനുള്ള പദ്ധതി ആവിഷ്കരിക്കാന്‍ ബൈഡന്‍ പെന്റഗണിന് നിര്‍ദേശം നല്‍കിയാതായി അന്താരാഷ്ട്ര വാര്‍ത്താ ഏജെന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Most Popular