കടുവ തമിഴിലും; മാർച്ച് മൂന്നിന് റിലീസ്

പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തിയ ഷാജി കൈലാസിന്റെ സംവിധാനത്തിൽ ചിത്രമാണ് കടുവ. മികച്ച പ്രതികരണം നേടിയ ചിത്രം തമിഴിലും റിലീസ് ചെയ്യുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. മാർച്ച് മൂന്നിനാണ് തമിഴ് പതിപ്പിൻ്റെ റിലീസ്. ചിത്രം ബോക്സ് ഓഫീസിൽ 50 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആദം ജോണിന്‍റെ സംവിധായകനും ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ ഒരുക്കിയത്.

വിവേക് ഒബ്‌റോയ്, സംയുക്ത മേനോൻ, സീമ, അർജുൻ അശോകൻ, ബൈജു എന്നിവരും ചിത്രത്തിലുണ്ട്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.