Saturday, August 20, 2022
HomeNewsNationalതെന്നിന്ത്യന്‍ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്‍കര്‍ കമ്മിറ്റിയിലേക്ക് ക്ഷണം

തെന്നിന്ത്യന്‍ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്‍കര്‍ കമ്മിറ്റിയിലേക്ക് ക്ഷണം

തെന്നിന്ത്യന്‍ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്‍കര്‍ കമ്മിറ്റിയിലേക്ക് ക്ഷണം. അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്‍സ് ആര്‍ട്‍സ് ആന്‍ഡ് സയന്‍സസില്‍ അംഗമാകാനാണ് ഇരുവർക്കും ക്ഷണം ലഭിച്ചിരിക്കുന്നത്.

ക്ഷണിക്കപ്പെട്ട പ്രത്യേക അംഗങ്ങള്‍ക്ക് വര്‍ഷം തോറും ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഓസ്‌കര്‍ അവാര്‍ഡുകള്‍ക്ക് വോട്ട് ചെയ്യാനുള്ള അര്‍ഹതയുണ്ട്. അക്കാദമിയുടെ ഭാഗമാകാന്‍ 397 കലാകാരന്മാര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതില്‍ 44 ശതമാനം സ്ത്രീകളും 50 ശതമാനം നോണ്‍ – അമേരിക്കന്‍സുമാണ്. പുതിയ അംഗങ്ങളുടെ പട്ടിക അക്കാദമി ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്.

സുഷ്മിത് ഘോഷ്, റിന്റു തോമസ് എന്നിവര്‍ സംവിധാനം ചെയ്ത റൈറ്റിംഗ് വിത്ത് ഫയര്‍ എന്ന ഡോക്യുമെന്ററിക്ക് ഇത്തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, എ ആര്‍ റഹ്മാന്‍, അലി ഫസല്‍, അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര, ഏക്ത കപൂര്‍, വിദ്യാ ബാലന്‍ തുടങ്ങിയവര്‍ ഇതിനകം തന്നെ അക്കാദമിയുടെ ഭാഗമായിട്ടുണ്ട്.

Most Popular