‘കാക്കിപ്പട’യുടെ പകർപ്പ് അവകാശം സ്വന്തമാക്കി തെലുങ്ക് നിർമ്മാണ കമ്പനി

കാക്കിപ്പട’യുടെ പകർപ്പ് അവകാശം സ്വന്തമാക്കി തെലുങ്ക് നിർമ്മാണ കമ്പനി. ചിരഞ്ജീവിയെ നായകനാക്കി പന്ത്രണ്ടോളം ചിത്രങ്ങൾ നിർമ്മിച്ച കെ എസ് രാമറാവുവാണ് കാക്കിപ്പടയുടെ റീമേക്ക് അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയത്. ‘കാക്കിപ്പട’യുടെ തെലുങ്ക് പതിപ്പ് കാണുവാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് ചിരഞ്ജീവി പറഞ്ഞതായി സംവിധായകൻ ഷെബി അറിയിച്ചു.

സോഷ്യൽ മീഡിയ വഴിയാണ് ചിത്രത്തിന്റെ സംവിധായനും ഷെബി ‘കാക്കിപ്പട’യുടെ വിൽപ്പനയെക്കുറിച്ച് വെളിപ്പെടുത്തിയത്. സംവിധായകനും ‘കാക്കിപ്പട’യുടെ നിർമ്മാതാവായ ഷെജി വലിയകത്ത് ചിരഞ്ജീവിക്കും കെ എസ് രാമറാവുവിനും ഒപ്പം നിൽകുന്ന ഫോട്ടോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.