Sunday, August 1, 2021
Home News Kerala കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

കോഴിക്കോട്: കരിപ്പൂർ വിമാന അപകടവുമായി ബന്ധപ്പെട്ട് ഒരു മരണം കൂടി. അപകടത്തിൽ കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ (68) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.

ആഗസ്റ്റ് ഏഴ് രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീണ് രണ്ടായി പിളർന്നാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പൈലറ്റും കോ പൈലറ്റുമടക്കം പത്തൊൻപത് പേർ മരണപ്പെട്ടിരുന്നു.

Most Popular