News Flash
X
കരിപ്പൂര്‍ വിമാനപകടം: മരിച്ചവരില്‍ ഒരാള്‍ക്ക് കോവിഡ് 19

കരിപ്പൂര്‍ വിമാനപകടം: മരിച്ചവരില്‍ ഒരാള്‍ക്ക് കോവിഡ് 19

personsumeera access_timeSaturday August 8, 2020
HIGHLIGHTS
വിമാനാപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കോഴിക്കോട്: വിമാനാപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 15 പേര്‍ക്കും രോഗമില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ പരിശോധനക്ക് വിധേയമാകണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍ദേശിച്ചു.

അതേസമയം, പ്രതികൂല കാലാവസ്ഥ അപകടത്തിന് കാരണമായെന്നാണ് പ്രഥമിക നിഗമനം. കൂടുതല്‍ വിശദമായ വിവരങ്ങള്‍ അറിയണമെങ്കില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് അടക്കമുള്ളവ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കണമെന്നും അതിന് സമയമെടുക്കുമെന്നും വ്യോമയാന വിദഗ്ധന്‍ അര്‍ജുന്‍ വെലോട്ടില്‍ അഭിപ്രായപ്പെട്ടു. മഴ മൂലം വിമാനം തെന്നി മാറുകയായിരുന്നുവെന്ന്. കേന്ദ്ര വ്യോമയാനമന്ത്രി. റണ്‍വേയില്‍ വഴുക്കലുണ്ടായിരുന്നുവെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

SHARE :
folder_openTags
content_copyCategory