അബൂദബി: കാസർഗോഡ് സ്വദേശി അബുദാബിയിൽ നിര്യാതനായി. കാസർകോട് പുത്തിക്ക ഉർമി ഊജംപദവ് സ്വദേശി കെ.എം. ജബ്ബാർ ഉർമി (52) മരണപ്പെട്ടത്. 18 വർഷമായി അബൂദബിയിലെ രാസവള കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പുലർച്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു. പരേതനായ മുസ്ലീം ലീഗ് നേതാവ് കെ.മൊയ്തുവിെൻറയും ആയിഷയുടെയും മകനാണ്.