കാസര്‍ഗോഡ് അഞ്ച് വയസുകാരിയുടെ മരണം നിപയെന്നു സംശയം സ്രവം പരിശോധനയ്ക്ക് അയച്ചു

കാസർഗോഡ് : കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്ത് പരിധിയില്‍ പനിയെ തുടര്‍ന്ന് മരിച്ച അഞ്ച് വയസുകാരിയുടെ മരണം നിപ മൂലമാണോയെന്ന സംശയത്താൽ സ്രവം പരിശോധനക്കായി അയച്ചു. കുട്ടിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്കുട്ടിയുടെ മൃതദേഹം നിലവില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇതേ തുടര്‍ന്ന് പഞ്ചായത്ത് പരിധിയില്‍ കൊവിഡ് വാക്സിനേഷന്‍ നിര്‍ത്തിവച്ചു. പരിശോധനാഫലം വരുന്നതുവരെ പൊതുപരിപാടികള്‍ ഉണ്ടായിരിക്കില്ല.
കോഴിക്കോട് പതിമൂന്നു വയസുകാരന്‍ നിപ ബാധിച്ച് മരിച്ചത് ഏറെ ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. ചാത്തമംഗലത്തായിരുന്നു നിപ മരണം. തുടര്‍ന്ന് കുട്ടിയുമായി അടുത്തിടപഴകിയ ബന്ധുക്കളേയും ആരോഗ്യപ്രവര്‍ത്തകരേയും ഐസൊലേഷന്‍ ചെയ്തിരുന്നു.